ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ മൊഴിയെടുത്തപ്പോള്‍ പുറത്ത് വന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

ബംഗളൂരുവിലെ ബൈരതിയില്‍ ഹാര്‍പ്പിക് കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥനിയുടെ മൊഴിയെടുത്തപ്പോള്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. കുട്ടിയുടെ മൊഴിയില്‍ നാലംഗ സംഘം ഭീഷണിപ്പെടുത്തി രണ്ടരലക്ഷം രൂപയോളം കവര്‍ന്ന സംഭവം പുറത്തു വന്നു. സംഭവത്തെ തുടര്‍ന്ന് 19 നും 22 നും ഇടയില്‍ പ്രായമുള്ള കോത്തന്നൂര്‍ സ്വദേശികളായ മുഹമ്മദ് നവാസ്, സുരാജ്, വസന്ത്, അക്കിഫ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മറ്റു രണ്ടുപേര്‍ ഒളിവിലാണ്. ബൈരതിയിലെ സ്വകാര്യ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് ശുചിമുറി വൃത്തിയാക്കുന്ന ലായനി കുടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. രക്ഷിതാക്കള്‍ കുട്ടിയോട് വിവരം അന്വേഷിച്ചപ്പോഴാണ് നാലുമാസമായി ഒരു സംഘം കുട്ടിയെ ഭീഷണിപ്പെടുത്തി പണം വാങ്ങുകയാണ കാര്യം അറിയുന്നത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വിദ്യാര്‍ത്ഥിനി ഒമ്ബതാം ക്ലാസില്‍ പഠിക്കുമ്‌ബോള്‍ അച്ഛന്റെ പേഴ്‌സില്‍ നിന്ന് ദിവസവും നൂറു രൂപ വീതം മോഷ്ടിച്ച് കൂട്ടുകാര്‍ക്ക് ഐസ്‌ക്രീമും മറ്റും വാങ്ങി നല്‍കിയിരുന്നു. ഈ വിവരമറിഞ്ഞ സംഘം പണം മോഷ്ടിക്കുന്ന വിവരം വീട്ടിലും സ്‌കൂളിലും അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.
വീട്ടില്‍ പറയാതിരിക്കാന്‍ പ്രതിഫലമായി പലപ്പോഴും 5000 മുതല്‍ 10,000 രൂപ വരെ സംഘം ആവശ്യപ്പെട്ടിരുന്നു. വീട്ടില്‍ നിന്നും പണം മോഷ്ടിച്ചായിരുന്നു സംഘത്തിന് നല്‍കി വന്നത്. പണം കിട്ടാതിരിക്കുകയും ഭീഷണി തുടരുകയും ചെയ്തതോടെയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പറയുന്നു.
https://www.facebook.com/Malayalivartha






















