ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു

ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനുശോചിച്ചു. സുഷമ സ്വരാജിന്റെ നിര്യാണം ഞെട്ടലോടെയാണ് കേട്ടതെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
അസാമാന്യ രാഷ്ട്രീയ നേതാവും പ്രതിഭാധനയായ പ്രാസംഗികയും അസാധാരണമായ പാര്‍ലമെന്റേറിയനും പാര്‍ട്ടിക്കുപുറത്തും സൗഹൃദങ്ങളുള്ള ആളുമായിരുന്നു സുഷമയെന്ന് രാഹുല്‍ അനുസ്മരിച്ചു. അവര്‍ക്ക് നിത്യശാന്തിനേരുന്നതായും രാഹുല്‍ ട്വീറ്റ് ചെയ്തു.സുഷമ സ്വരാജിന്റെ നിര്യാണം അഗാധമായ ദുഖം ഉളവാക്കിയെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു.
1990 മുതല്‍ പരിചയമുള്ള സുഷമ സ്വരാജിന്റെ പെട്ടെന്നുള്ള മരണം ഞെട്ടലുണ്ടാക്കി. തങ്ങളുടെ പ്രത്യശാസ്ത്രങ്ങള്‍ വ്യത്യാസമാണെങ്കിലും നിരവധി തവണ പാര്‍ലമെന്റില്‍ ഒരുമിച്ച് സമയം ചെലവഴിച്ചിട്ടുണ്ട്. വിശിഷ്ടയായ രാഷ്ട്രീയ നേതാവും നല്ല മനസുള്ളയാളുമായിരുന്നു മമത ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha






















