ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതി അനുശോചിച്ചു... പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദം പുലര്‍ത്തിയ ആളായിരുന്നു സുഷമ സ്വരാജെന്ന് മായാവതി, ഡല്‍ഹിയിലെ വസതിയിലെത്തി മായാവതി അന്തിമോപചാരം അര്‍പ്പിച്ചു

ബിജെപി നേതാവും മുന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ ബിഎസ്പി അധ്യക്ഷ മായാവതി അനുശോചിച്ചു. പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദം പുലര്‍ത്തിയ ആളായിരുന്നു സുഷമ സ്വരാജെന്ന് മായാവതി അനുസ്മരിച്ചു. സുഷമയുടെ മരണം തന്നെ ദുഖത്തിലാഴ്ത്തുന്നു. അവര്‍ നല്ല ഭരണാധികാരിയും മികച്ച വ്യക്തിത്വത്തിനുടമയും നല്ല വാക്മിയുമായിരുന്നു.
പ്രതിപക്ഷ നേതാക്കളോടുപോലും സൗഹൃദത്തില്‍ ഇടപെടുന്ന ആളുമായിരുന്നു സുഷയെന്നും മായാവതി പറഞ്ഞു. ഡല്‍ഹിയിലെ വസതിയിലെത്തി മായാവതി അന്തിമോപചാരം അര്‍പ്പിച്ചു.
https://www.facebook.com/Malayalivartha






















