സുഷമ സ്വരാജിന്‍റെ സംസ്കാരം ഇന്ന്!! രാവിലെ 11 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനം!! സംസ്കാര ചടങ്ങുകള്‍ നടക്കുക വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍

സുഷമ സ്വരാജിന്‍റെ സംസ്കാരം ഇന്ന്. വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. രാവിലെ 11 മണി വരെ ഡല്‍ഹിയിലെ വസതിയില്‍ പൊതുദര്‍ശനം. ശേഷം 12 മുതല്‍ മൂന്നു മണിവരെ ബി.ജെ.പി ആസ്ഥാനത്തേക്ക് പൊതുദര്‍ശനത്തിനായി ഭൗതിക ശരീരം കൊണ്ടു പോകും. തുടര്‍ന്ന് ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സമ്ബൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കാര ചടങ്ങുകള്‍ നടക്കും. ചൊവ്വാഴ്ച രാത്രി ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു (എയിംസ്) സുഷമ സ്വരാജിന്‍റെ അന്ത്യം. വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയയായിരുന്ന സുഷമ കുറച്ചുകാലമായി രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല.
https://www.facebook.com/Malayalivartha






















