സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

സുഷമ സ്വരാജിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ധീരയായ ഒരു നേതാവിനെയാണ് രാജ്യത്തിന് നഷ്ടമായതെന്നാണ് രാഷ്ട്രപതി അനുശോചന സന്ദേശത്തില്‍ പറഞ്ഞത്. പൊതുജീവിതത്തിലെ അന്തസ്സും ധൈര്യവും സമഗ്രതയും പ്രതീകപ്പെടുത്തുന്ന പ്രിയപ്പെട്ട നേതാവിനെ രാജ്യത്തിന് നഷ്ടമായി. മറ്റുള്ളവരെ സഹായിക്കാന്‍ എപ്പോഴും സന്നദ്ധയായ ആളാണ് സുഷമ സ്വരാജ്. എല്ലായ്‌പ്പോഴും അവര്‍ ഓര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ടീയ രംഗത്തെ നിരവധി പ്രമുഖരും സുഷമ സ്വരാജിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്.
മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയുമായ സുഷമ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ഇന്നലെയാണ് അന്തരിച്ചത്. അറുപത്തിയേഴ് വയസ്സായിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ല്‍ സുഷമ വൃക്കമാറ്റല്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019ലെ തിരഞ്ഞെടുപ്പില്‍ അനാരോഗ്യം കാരണം സുഷമ വിട്ടുനിന്നിരുന്നു.
https://www.facebook.com/Malayalivartha






















