സോണിയ പോലും അമ്പരന്നു... പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും മുന്‍ പ്രധാനമന്ത്രി ബാജ്‌പേയിക്കും ഏറ്റവും വിശ്വസ്തയായിരുന്നു സുഷമ സ്വരാജ്; അവരെപ്പോലും അമ്പരപ്പിച്ച് നേടിയ നയതന്ത്ര വിജയം ചരിത്രത്തിന്റെ ഭാഗം

ചൊവ്വയില്‍ കുടുങ്ങിയാലും ഇന്ത്യന്‍ എമ്പസി രക്ഷിക്കും എന്ന സംസാരം വന്നത് സുഷമ സ്വരാജിന്റെ ആത്മബലം ഒന്നുകൊണ്ട് മാത്രമാണ്. വിദേശരാജ്യങ്ങളിലെ ദുരിതത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് ഒരു ട്വിറ്റിന് അപ്പുറം സഹായവുമായി എന്നും സുഷമാ സ്വരാജ് ഉണ്ടായിരുന്നു. അതിനാലാണ് വാഷിങ്ടണ്‍ പോസ്റ്റ് അടക്കമുള്ള വിദേശമാധ്യമങ്ങള്‍ സുഷമയെ 'ഇന്ത്യയുടെ സൂപ്പര്‍ മോം' എന്ന് വിളിച്ചത്. നയതന്ത്രം മാത്രമല്ല പ്രവാസികളുടെ കരുതലും വിദേശകാര്യമന്ത്രിയുടെ ചുമതലയാണെന്ന് മനസ്സിലാക്കിയതും സുഷമയുടെ കാലത്താണ്.
മാധ്യമങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്ന നിശബ്ദതയുടെ രാഷ്ട്രീയമാണ് കേന്ദ്രമന്ത്രിയായിരുന്ന ഘട്ടത്തില്‍ സുഷമ സ്വീകരിച്ചിരുന്നത്. അതേസമയം തന്റെ കര്‍മ മണ്ഡലത്തില്‍ അവര്‍ മൗനം പാലിച്ചില്ല.
അര്‍ദ്ധരാത്രി ട്വിറ്റ് ചെയ്താലും ഉടന്‍തന്നെ പ്രശ്‌നം പഠിച്ച് അതില്‍ ഇടപെടുമെന്ന് മറുപടിയും അവര്‍ നല്‍കിയിരുന്നു. എന്നാല്‍ വെറും വാഗ്ദാനത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ അതിനെക്കുറിച്ച് പഠിച്ച് പരിഹാരവുമായി തിരിച്ച് ട്വിറ്റ് ചെയ്യുകയും ചെയ്യും. അത്തരത്തില്‍ ഇടപെടല്‍ മൂലം കുടുങ്ങിക്കിടന്ന രക്ഷപെട്ടവരുടെ എണ്ണം വരെ കൂടുതലാണ്. അഞ്ചുവര്‍ഷം കൊണ്ട് വിഷമം നേരിടുന്ന പ്രവാസികള്‍ക്ക് ആശ്രയിക്കാവുന്ന അടുത്ത ബന്ധുവെന്ന സ്ഥാനമാണ് സുഷമ സ്വന്തമാക്കിയത്.
2017 ജൂണില്‍ കരണ്‍ സായ്‌നി എന്നയാളുടെ ഒരു തമാശ ട്വിറ്റിന് സുഷമ കൊടുത്ത മറുപടി പിന്നീട് മാധ്യമങ്ങളില്‍ അടക്കം വലിയ പ്രാധാന്യം നേടിയിരുന്നു. '987 ദിവസം മുന്‍പ് ചൊവ്വയില്‍ കുടുങ്ങിപ്പോയ ഇന്ത്യാക്കാരനാണ്. ഭക്ഷണം തീര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാണ്‍ മംഗള്‍യാന്‍ 2 പുറപ്പെടുക ?' വൈകാതെ സുഷമയുടെ മറുപടി ട്വിറ്റ് എത്തി. 'നിങ്ങള്‍ ചൊവ്വയില്‍ കുടുങ്ങിയാലും അവിടുത്തെ ഇന്ത്യന്‍ എമ്പസി വന്ന രക്ഷിക്കും' എന്ന്. തമാശക്കായി സഹായം അഭ്യര്‍ത്ഥിച്ച ഒരാളെപ്പോലും അവര്‍ വെറും കൈയ്യോടെ മടക്കി അയച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
ലോകത്തിലെ ഏറ്റവും ഭാരമേറിയ വനിതയായ ഇമാന്‍ അഹമ്മദിനെ ചികിത്സക്കായി ഈജിപ്റ്റില്‍ നിന്നും ഇന്ത്യയിലേക്ക് എത്തിക്കുന്നതിനും സുഷമാ സ്വരാജ് വഹിച്ച പങ്ക് ചെറുതല്ല. 500 കിലോ ഭാരമുള്ള ഇമാന്‍ എന്ന ഈജിപ്ഷ്യന്‍ യുവതിയുടെ ദാരുണാവസ്ഥ അവരെ ചികിത്സിച്ച ഡോക്ടര്‍ തന്നെയാണ് ട്വിറ്റ് ചെയ്തത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സുഷമയുടെ മറുപടിയെത്തി. 'വിഷയം എന്റെ ശ്രദ്ധയില്‍ പെടുത്തിയതിന് നന്ദി. ഉറപ്പായും അവരെ സഹായിക്കും' പിന്നീട് അവരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിനും സുഷമ തന്നെ ശ്രദ്ധേയമായ പങ്ക് വഹിച്ചു.
പാസ്‌പോര്‍ട്ട് നഷ്ടമായ യുവാവ് വിവാഹത്തിന് നാട്ടിയെത്താന്‍ സുഷമയുടെ സഹായം അഭ്യര്‍ഥിച്ചിരുന്നു. വാഷിങ്ടണ്ണില്‍ ജോലി ചെയ്തിരുന്ന രേവത രവി തേജയാണ് ഇത്തരത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചത്. ഓഗസ്റ്റ് 13നാണ് വിവാഹം 10നാണ് നാട്ടിലേക്ക് വരാനിരുന്നച് ഇതിനിടെ പാസ്‌പോര്‍ട്ട് നഷ്ടമാകുന്നത്. അങ്ങയില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും തന്നെ സഹായിക്കണമെന്നും അഭ്യര്‍ദ്ധിച്ചായിരുന്നു യുവാവിന്റെ ട്വിറ്റ്. പതിവ് പോലെ നിമിഷങ്ങള്‍ക്കുള്ളില്‍ സുഷമയുടെ ട്വിറ്റ് എത്തി. തെറ്റായ സമയത്താണ് നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടത്, എന്തായാലും വിവാഹത്തിന് കൃത്യമായി എത്തിച്ചേരുന്നതിന് വേണ്ട എല്ലാ സഹായവും ചെയ്യും, സുഷമ സ്വരാജ് ഉറപ്പു നല്‍കി. ട്വീറ്റിന് മറുപടി നല്‍കിയതിനു പുറമെ യുഎസിലെ ഇന്ത്യന്‍ അംബാസിഡര്‍ നവ്‌തേജ് ശര്‍ണയോട് യുവാവിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രോഗക്കിടക്കയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് മണിക്കൂറുകള്‍ക്ക് മുന്‍പ് വരെ നയതന്ത്ര രംഗത്ത് സജ്ജീവമായി നിന്നു. അമ്മയുടെ മരണവുമായി ബന്ധപ്പെട്ട് നാട്ടിലേക്കു പോകാന്‍ അവധി അനുവദിക്കാതിരുന്നതോടെ തമിഴ്‌നാട് സ്വദേശിയായ സെല്‍വരാജ് രണ്ടു വര്‍ഷം നീണ്ട നിയമപോരാട്ടം തുടങ്ങിയത്. കൈയില്‍ പണമില്ലാത്തതിനാല്‍ കോടതിയിലേക്കും താമസസ്ഥലത്തേക്കും 44 കിലോമീറ്റര്‍ നടന്നായിരുന്നു യാത്ര. 15 ദിവസത്തെ ഇടവേളകളില്‍ ഏതാണ്ട് 20 തവണ ഈ കാല്‍നട യാത്ര നടത്തേണ്ടി വന്നു. സെല്‍വരാജിന്റെ സ്ഥിതി അറഞ്ഞ സുഷമ വിഷയത്തില്‍ ഇടപെട്ടു. ഡല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ (എയിംസ്) കിഡ്‌നി തകരാറിലായതിനേത്തുടര്‍ന്നു ചികിത്സയിരിക്കെയായിരുന്നു ഇടപെടല്‍.
40 വര്‍ഷം നീണ്ടുനിന്ന രാഷ്ട്രീയ സപര്യയില്‍ നിരവധി കയറ്റിറക്കങ്ങള്‍ക്കാണ് സുഷമ സാക്ഷ്യം വഹിച്ചിരിക്കുന്നത്. 25ാം വയസില്‍ ഹരിയാനയില്‍ നിന്നുള്ള ക്യാബിനറ്റ് പദവി ഡല്‍ഹിയിലെ ആദ്യ വനിതാ മുഖ്യമന്ത്രി എന്നിങ്ങനെയുള്ള പദവികളില്‍ എത്താനും സാധിച്ചു. ഇതിന് പുറമെ ഡിജിറ്റല്‍ രംഗത്തെ നയതന്ത്രത്തിലൂടെ എങ്ങിനെ ഭരണം കാഴ്ച വയ്ക്കാമെന്നും അവര്‍ കാണിച്ചുതന്നു.
https://www.facebook.com/Malayalivartha






















