സങ്കടം സഹിക്കുന്നില്ല... ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള വക്കീലായ ഹരീഷ് സാല്‍വയോട് സുഷമ സ്വരാജ് ഇന്നലെ രാത്രി നടത്തിയ സംഭാഷണം വൈറലാകുന്നു; അവസാന ശ്വാസത്തിലും ഇന്ത്യയ്ക്ക് വേണ്ടി പോരാടിയ ധീര വനിത

സുഷമ സ്വരാജ് മരിച്ചതിന് പിന്നാലെ മരിക്കുന്നതിന് തൊട്ട് മുമ്പ് നടന്ന സംഭവം വൈറലാകുകയാണ്. അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ കുല്‍ഭൂഷന്‍ ജാദവിന് വേണ്ടി വാദിച്ച മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ പ്രതിഫലമായി വാങ്ങിയത് ഒരു രൂപയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. രാജ്യത്ത് ഏറ്റവും പ്രതിഫലം പറ്റുന്ന അഭിഭാഷകരില്‍ ഒരാളാണ് ഹരീഷ് സാല്‍വെ. ഒരു ദിവസം ഹാജരാവാന്‍ 30 ലക്ഷം വരെ അദ്ദേഹം പ്രതിഫലം കൈപ്പറ്റാറുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച്ച രാത്രി സാല്‍വേയുമായി മുന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് സംസാരിച്ചിരുന്നു. കുല്‍ഭൂഷന് വേണ്ടി ഹാജരായ കേസിലെ വക്കീല്‍ഫീസായ 1 രൂപ പിറ്റേദിവസം ആറ് മണിക്ക് വന്ന് കൈപ്പറ്റാനാണ് സുഷമ സാല്‍വയോട് പറഞ്ഞത്. ഇക്കാര്യം ആവശ്യപ്പെട്ട് ഒരു മണിക്കൂറിന് ശേഷമാണ് സുഷമ സ്വരാജിന്റെ അന്ത്യമെന്ന് ഹരീഷ് സാല്‍വേ പറയുന്നു.
മരിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്ബ് സുഷമയുമായി താന്‍ സംസാരിച്ചിരുന്നു. 8.50 നാണ് ഞാന്‍ അഴരുമായി സംസാരിച്ചത്. വളരെ വൈകാരികമായ സംഭാഷണമായിരുന്നു അത്. തന്നെ വന്ന് കാണണമെന്ന് അവര്‍ എന്നോട് ആവശ്യപ്പെട്ടു . നിങ്ങള്‍ വിജയിച്ച കേസില്‍ ഫീസായ ഒരു രൂപ ഞാന്‍ നിങ്ങള്‍ക്ക് നല്‍കേണ്ടതുണ്ടെന്ന് അവര്‍ എന്നോട് പറഞ്ഞു. തീര്‍ച്ചയായും ഞാന്‍ വന്ന് ഫീസ് കൈപ്പറ്റാമെന്ന് അവരെ അറിയിക്കുകയും ചെയ്തു. നാളെ 6 മണിക്ക് വരണമെന്ന് അവര്‍ എന്നോട് പറഞ്ഞു. സാല്‍വേ ടൈംസ് നൗവിനോട് പറഞ്ഞു.
രണ്ട് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യയ്ക്ക് അനൂകൂലമായി ആന്താരാഷ്ട്ര നീതിന്യായ കോടതി വിധി പറഞ്ഞത്. 2016 മാര്‍ച്ച് 3 നാണ് ചാര വൃത്തിയും ഭീകരതയും ആരോപിച്ച് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. കുല്‍ഭൂഷന്‍ ജാദവിന്റെ വധശിക്ഷ തടഞ്ഞു കൊണ്ടുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി സ്വാഗതം ചെയ്യുന്നുവെന്ന് സുഷമ സ്വരാജ് പറഞ്ഞിരുന്നു.
സുഷമാസ്വരാജിന്റെ നിര്യാണത്തില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. വൈകീട്ട് ഏഴ് മണിവരെ ട്വിറ്ററില്‍ സജീവമായിരുന്ന സുഷമയുടെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് ഏവരും അറിഞ്ഞത്. നെഞ്ചുവേദനയും അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രി 9:30 നാണ് സുഷമ സ്വരാജിനെ ദില്ലി എംയിംസില്‍ പ്രവേശിപ്പിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച അവരുടെ ആരോഗ്യനില ഡോക്ടര്‍മാരുടെ പ്രത്യേകം സംഘം നിരന്തരം നിരീക്ഷിച്ചു.
സുഷമാ സ്വരാജിന്റെ ആരോഗ്യനില വീണ്ടെടുക്കാന്‍ 70 മിനിറ്റിലധികം ഡോക്ടര്‍മാര്‍ പരമാവധി ശ്രമിച്ചെന്നാണ് എംയിസ് വക്താവ് വ്യക്തമാക്കുന്നത്. ഗുരുതരാവസ്ഥയിലായിരുന്ന അവരെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ചികിത്സാ നടപടികളും ഡോക്ടര്‍മാര്‍ സ്വീകരിച്ചു. എന്നിരുന്നാലും എല്ലാ ശ്രമങ്ങളും വിഫലമാക്കിക്കൊണ്ട് രാത്രി 10.50 ന് അവര്‍ മരണത്തിന് കീഴടങ്ങിയെന്ന് എംയിസ് വക്താവ് പറഞ്ഞു.
സുഷമ സ്വരാജിന്റെ മരണ വിവരം അറിഞ്ഞതിന് പിന്നാലെ കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പടേയുള്ള പ്രമുഖ നേതാക്കള്‍ എംയിസിലെത്തി. രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 12.15 നോടെ മൃതദേഹം ജന്‍പഥ് റോഡിലെ വസതിയില്‍ എത്തിച്ചു.
മൃതദേഹം 11 വരെ വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. 12 മണിമുതല്‍ ബിജെപി ആസ്ഥാനത്ത് വയ്ക്കുന്ന മൃതദേഹം വൈകീട്ട് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ സംസ്‌കരിക്കും. പ്രധാനമന്ത്രി ഉള്‍പ്പടെയുള്ളവര്‍ ചടങ്ങുകളില്‍ പങ്കെടുത്തേക്കും.
"
https://www.facebook.com/Malayalivartha






















