ആ രണ്ടു കുടുംമ്പങ്ങളോർത്തു കാശ്മീർ അവരുടെ അച്ഛന്റെ വകയാണെന്ന്; കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി സെറിങ് നംഗ്യാല്‍; പ്രസംഗം വൈറൽ

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ അഭിനന്ദിച്ച് ലഡാക്കില്‍ നിന്നുള്ള ബിജെപി എംപി സെറിങ് നംഗ്യാല്‍. 370-ാം വകുപ്പ് റദ്ദാക്കിയ നടപടിയെ സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ വിപരീതാര്‍ത്ഥത്തിലാണ് സ്വീകരിച്ചതെന്ന് സെറിങ് നംഗ്യാല്‍ പറഞ്ഞു. കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളയുന്ന ബില്ല് അവതരിപ്പിക്കുന്നതിനിടെ ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.
കശ്മീരിലെ നാഷണല്‍ കോണ്‍ഫ്രന്‍സിനേയും പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയേയും വിമര്‍ശിച്ച സെറിങ് രണ്ട് കുടുംബങ്ങളിലെ അംഗങ്ങളും ചിന്തിക്കുന്നത് കശ്മീര്‍ ഇപ്പോഴും അവരുടെ അച്ഛന്റെ വകയാണെന്നാണ്. അതങ്ങനെയല്ലെന്ന് അവര്‍ക്കിപ്പോഴെങ്കിലും മനസ്സിലായിക്കാണും. ചരിത്രത്തിലാദ്യമായി പാക്കിസ്ഥാനുമായും ചൈനയുമായും അതിരുള്ള ലഡാക്കിന്റെ വികാരങ്ങളും വിചാരങ്ങളും രാജ്യം ഗൗരവത്തോടെ കേള്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കശ്മീരിലെ ഈ രണ്ടു കുടുംബങ്ങളെ തിരിച്ചറിയണം. ഇവര്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ ബഹിഷ്‌ക്കരിക്കുന്നു. പക്ഷേ, സംസ്ഥാനത്തിന്റെ അധികാരം കിട്ടും എന്നാണെങ്കില്‍ അവര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കശ്മീരിന്റെ പ്രശ്‌നം, കശ്മീരിന്റെ പ്രശ്‌നം എന്ന് അവര്‍ തുടര്‍ച്ചയായി പറയും. അവരാണ് യഥാര്‍ഥ പ്രശ്‌നങ്ങള്‍. കഴിഞ്ഞ ദിവസം കശ്മീരിലെ 370-ാം വകുപ്പ് റദ്ദാക്കിയപ്പോള്‍ എല്ലാവരും പറഞ്ഞത് തുല്യതയെ കുറിച്ചാണ്. 370 റദ്ദാക്കുമ്പോള്‍ തുല്യത ഇല്ലാതാകുമെന്ന്. ജമ്മു കശ്മീരിന്റെ മുഴുവന്‍ വികസനത്തിനുമായി ഫണ്ട് സമാഹരിച്ചപ്പോള്‍ ലഡാക്കിനുള്ള മുഴുവന്‍ ഫണ്ടുകളും കശ്മീരിലേയ്ക്ക് പോയി. ഇതിനെ എങ്ങനെയാണ് തുല്യതയെന്ന് പറയാനാകുക. രാജ്‌നാഥ് സിങ് ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ലഡാക്ക് സന്ദര്‍ശിച്ചിരുന്നു. അവിടെയുള്ളവരുടെ ആവശ്യം ലഡാക്കിനെ കേന്ദ്രഭരണ പ്രദേശമാക്കണമെന്നായിരുന്നു. ലഡാക്കിനെന്താകും സംഭവിക്കുകയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ചോദിച്ചിരുന്നു. 2008ല്‍ മുഖ്യമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ കശ്മീരില്‍ എട്ട് ജില്ലകള്‍ ഉണ്ടാക്കി. കശ്മീരിന് നാല് ജില്ലകള്‍ നല്‍കി. അത്രത്തോളം ജില്ലകള്‍ ജമ്മുവും ആവശ്യപ്പെട്ടു. ലഡാക്കിന് ഒന്നും ലഭിച്ചില്ല. ഇവിടെ എവിടെയാണ് തുല്യത. ഇതാണ് കോണ്‍ഗ്രസ് പറയുന്ന തുല്യതയെന്നും നംഗ്യാല്‍ ആഞ്ഞടിച്ചു.
സര്‍ക്കാര്‍ ജോലി നല്‍കുന്നതില്‍ പോലും ലഡാക്കിലെ ജനങ്ങളോട് വിവേചനമുണ്ടായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ലഡാക്കില്‍ ഉന്നത വിദ്യാഭ്യാസത്തിനായി ഒരു സ്ഥാപനം കൊണ്ടു വരുന്നതില്‍ പോലും കോണ്‍ഗ്രസ് പരാജയപ്പെട്ടു. പുസ്തകം വായിച്ചുള്ള അറിവുമായല്ല താന്‍ സംസാരിക്കുന്നതെന്നും ലഡിക്കിലെ യാഥാര്‍ത്ഥ്യം മനസിലാക്കിയാണ് സംസാരിക്കുന്നത്. ബുദ്ധമത ഭൂരിപക്ഷ പ്രദേശമായതിനാല്‍ ലഡാക്കിന്റെ ജനസംഖ്യാശാസ്ത്രം മാറ്റാന്‍ ആര്‍ട്ടിക്കിള്‍ 370 ഉപയോഗിച്ചതായും ബിജെപി എംപി വിമര്‍ശിച്ചു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് വരുത്തിയ തെറ്റ് തിരുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ലോക്‌സഭയില്‍ സെറിങ് നംഗ്യാല്‍ നടത്തിയ പ്രസംഗത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഭിനന്ദിച്ചു. ലഡാക്കില്‍ നിന്നുള്ള എംപിയും എന്റെ യുവ സുഹൃത്തുമായ ജമ്യാങ് സെറിങ് നംഗ്യാല്‍ ലോക്‌സഭയില്‍ നടത്തിയത് മിച്ച പ്രസംഗമായിരുന്നു. ലഡാക്കില്‍ നിന്നുള്ള സഹോദരീ സഹോദരന്‍മാരുടെ അഭിലാഷങ്ങള്‍ സമന്യയിപ്പിച്ചാണ് അദ്ദേഹം പ്രസംഗം അവതരിപ്പിച്ചതെന്നും അത് കേള്‍ക്കേണ്ടതാണെന്നും മോദി ട്വീറ്ററിലൂടെ പറഞ്ഞു.
https://www.facebook.com/Malayalivartha






















