അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന് രാജ്യസഭയുടെ ആദരാഞ്ജലി

അന്തരിച്ച മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന് രാജ്യസഭയുടെ ആദരാഞ്ജലി. രാജ്യസഭാ നടപടികള്‍ ആരംഭിച്ചപ്പോല്‍ തന്നെ അധ്യക്ഷന്‍ എം. വെങ്കയ്യനായിഡു സുഷമ സ്വരാജിന്റെ മരണവിവരം സഭയെ അറിയിച്ചു. വെങ്കയ്യനായിഡു അനുശോചന പ്രമേയം വായിച്ചു. തുടര്‍ന്ന് ഒരു മിനിട്ട് അംഗങ്ങള്‍ എഴുന്നേറ്റ് ആദരാഞ്ജലി അര്‍പ്പിച്ചു. സുഷമയുടേത് അകാലത്തെ വേര്‍പാടാണ്. മികച്ച ഭരണാധികാരിയെയാണ് രാജ്യത്തിന് നഷ്ടമായത്. മികച്ച പാര്‍ലമെന്റേറിയനായിരുന്നു.
ജനങ്ങളുടെ ശബ്ദമാണ് നഷ്ടമായതെന്നും വെങ്കയ്യനായിഡു അനുശോചിച്ചു. വിവിധ കക്ഷി നേതാക്കളും അനുശോചനം രേഖപ്പെടുത്തി. അതിനിടെ, സുഷമയുടെ നിര്യാണത്തെ തുടര്‍ന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ല വിളിച്ച ഇന്നത്തെ വാര്‍ത്താസമ്മേളനം റദ്ദാക്കി. സുഷമ സ്വരാജിന്റെ ഭൗതിക ശരീരം വൈകീട്ട് മൂന്ന് മണിക്ക് ഡല്‍ഹി ലോധി റോഡ് വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും.
https://www.facebook.com/Malayalivartha






















