കശ്മീരിനെ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത നടപടികളിലേക്ക് ചൈന. കൈലാസ് മാനസ സരോവര്‍ യാത്രയ്ക്കുള്ള രണ്ട് ഇന്ത്യന്‍ സംഘങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചു

കശ്മീരിനെ വിഭജിച്ച് ലഡാക്ക് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ കടുത്ത നടപടികളിലേക്ക് ചൈന. കൈലാസ് മാനസ സരോവര്‍ യാത്രയ്ക്കുള്ള രണ്ട് ഇന്ത്യന്‍ സംഘങ്ങള്‍ക്ക് ചൈന വിസ നിഷേധിച്ചു. ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കിയുള്ള ഇന്ത്യന്‍ പ്രഖ്യാപനത്തെ അനുകൂലിക്കാനാവില്ലെന്നു ചൈന വ്യക്തമാക്കിയിരുന്നു . കശ്മീരില്‍ ഏകപക്ഷീയമായ നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യ ഒഴിവാക്കണമെന്നാണ് ചൈന ആവശ്യപ്പെട്ടിട്ടുള്ളത്
ഇന്നലെയും ഇന്നുമായി കൈലാസ് മാന്‍സരോവര്‍ യാത്ര നടത്താന്‍ തീരുമാനിച്ചിരുന്ന ഒരു കൂട്ടം ഇന്ത്യക്കാര്‍ക്ക് ആണ് ചൈന വിസ നിഷേധിച്ചത് . ലഡാക്കിനെ കേന്ദ്രഭരണപ്രദേശമാക്കാനുള്ള ഇന്ത്യയുടെ തീരുമാനമാണ് ചൈനയെ പ്രകോപിപ്പിച്ചത് എന്നാണ് വിവരം. ഇന്ത്യാ – പാക് സംഘര്‍ഷത്തിനിടയാക്കുന്ന നടപടിയാണ് ഇപ്പോള്‍ ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്ന് നേരത്തെ ചൈന ആരോപിച്ചിരുന്നു.
‘ഏകപക്ഷീയമായി’ സ്ഥിതിഗതികള്‍ മാറ്റിമറിക്കുന്നതും രാജ്യങ്ങള്‍ക്കിടയിലുള്ള പിരിമുറുക്കങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതുമായ നടപടികള്‍ ഇരു രാജ്യങ്ങളും ഒഴിവാക്കണമെന്ന് പറഞ്ഞ ചൈന, അതിര്‍ത്തിയുടെ പടിഞ്ഞാറന്‍ ഭാഗത്ത് തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തെ ഇന്ത്യയുടെ ഭാഗമാക്കുന്നതിനെ ശക്തമായി എതിര്‍ക്കുമെന്നും വ്യക്തമാക്കി.
ഇപ്പോള്‍ നടക്കുന്ന സംഭവവികാസങ്ങള്‍ ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും ഒരു സംഘര്‍ഷത്തിനിടയാക്കുന്ന നടപടികള്‍ ഇന്ത്യയും പാക്കിസ്ഥാനും എടുക്കരുതെന്നും ചൈനീസ് വിദേശ കാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. എന്നാല്‍ കാശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് ഇന്ത്യ മറുപടി നല്‍കിയത്.
കഴിഞ്ഞദിവസം കശ്മീര്‍ വിഭജനത്തിനെതിരെ ചൈന രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. ചൊവ്വാഴ്ച വിസ ലഭിക്കേണ്ട ഇന്ത്യന്‍ സംഘങ്ങള്‍ക്ക് ഇതുസംബന്ധിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല. ഇന്ന് രാവിലെ പുറപ്പെടേണ്ടതായിരുന്നു ഇരു തീര്‍ഥാടക സംഘങ്ങളും. നേരത്തെ ദോക് ലാം പ്രശ്‌നത്തില്‍ മാനസ സരോവര്‍ യാത്രക്ക് ചൈന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു
എല്ലാ വര്‍ഷവും ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെ വിദേശകാര്യ മന്ത്രാലയം കൈലാസ് മാന്‍സരോവര്‍ യാത്ര സംഘടിപ്പിക്കാറുണ്ട്. ഉത്തരാഖണ്ഡിലെ ലിപുലെഖ് പാസ്, സിക്കിമിലെ നാഥു ലാ പാസ് എന്നീ രണ്ടു റൂട്ടുകളാണ് അതിനായി തിരഞ്ഞെടുക്കാറ്. ഓരോ വര്‍ഷവും നൂറുകണക്കിന് ആളുകള്‍ യാത്രയില്‍ പങ്കാളിയാകാറുണ്ട്.
പരമശിവന്റെ വാസസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തേക്കുള്ള ട്രെക്കിങ്ങും വിശുദ്ധ മാന്‍സരോവര്‍ തടാകത്തില്‍ മുങ്ങിക്കുളിക്കുന്നതും ഹിന്ദു വിശ്വാസികള്‍ക്ക് വിശേഷപ്പെട്ട ആരാധനയാണ്. തിബറ്റില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം ഇപ്പോള്‍ പൂര്‍ണ്ണമായും ചൈനയുടെ അധീനതയിലാണ്.
ചൈനയും ഇന്ത്യയും തമ്മിലുള്ള കരാറിന്മേല്‍ സിക്കിമിലെ നാഥുലാ ചുരം, ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം എന്നീ പാതകളാണ് മാനസസരോവര്‍ യാത്രക്കായി ഉപയോഗിച്ചുവരുന്നത്. 20000 അടി ഉയരത്തില്‍ ഹിമാലയവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഉത്തരാഖണ്ഡിലെ കുമാവോണ്‍ പ്രദേശം, ടിബറ്റിലെ തക്‌ലക്കോട്ട് എന്നീ പ്രദേശം വഴിയാണ് മാനസസരോവറിലെത്തുന്നത്. ചൈനീസ് അതിര്‍ത്തി പര്‍വതമേഖലയിലൂടെയാണ് പാത കടന്നുപോകുന്നത്.
ഈ വർഷത്തെ കൈലാസ മാനസസരോവർ യാത്ര ജൂൺ എട്ടിന് തുടങ്ങി . യാത്രക്കാരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയാണ് നടത്തിയത് , 2996 അപേക്ഷകളാണ് മനസാ സരോവർ യാത്രക്ക് ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചത്. 2256 പുരുഷന്മാരും 740 സ്ത്രീകളും ആണ് അപേക്ഷകരായി ഉള്ളത് . ഇവരിൽ 624 പേർ മുതിർന്നപൗരരാണ്. സെപ്റ്റംബർവരെ തുടരുന്ന കൈലാസ മാനസസരോവർ യാത്ര, ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തിലൂടെയും സിക്കിമിലെ നാഥുലാ ചുരത്തിലൂടെയുമായി, 28 ബാച്ചുകളായാണ് നടത്തുക..
ലഡാക്ക് അതിർത്തിയിൽ പാൻഗോങ് തടാകത്തിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ചൈന പലപ്പോഴും ശ്രമിച്ചിട്ടുണ്ട് .ലഡാക്കിൽ സ്‌ഥിതിചെയ്യുന്ന പാൻഗോങ് തടാകത്തിന്റെ 45 കിലോമീറ്റർ ഇന്ത്യൻ അതിർത്തിക്കുള്ളിലും 90 കിലോമീറ്റർ ചൈനീസ് പക്ഷത്തുമാണ്. 2014ൽ കിഴക്കൻ ലഡാക്കും തടാകത്തിന്റെ വടക്കേ തീരവും കേന്ദ്രീകരിച്ചും ചൈനയുടെ കടന്നുകയറ്റ ശ്രമവുമുണ്ടായിരുന്നു..
വിഭജനം അനുസരിച്ച് ലഡാക്ക് സ്വന്തമായി നിയമസഭയില്ലാത്ത ചണ്ഡീഡഗ് പോലെ കേന്ദ്രത്തിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിന്‍ കീഴില്‍ വരുന്ന കേന്ദ്രഭരണ പ്രദേശമായിട്ടാകും നിലകൊള്ളുക. ജമ്മു ഹിന്ദു ഭൂരിപക്ഷ മേഖലയും കാശ്മീര്‍ മുസ്ലീം ഭൂരിപക്ഷ മേഖലയും ലഡാക്ക് ബുദ്ധമത ഭൂരിപക്ഷ മേഖലയുമാണ്.ലഡാക്കിലെ മുസ്ലീം സമുദായക്കാർ കാശ്മീര്‍ മേഖലക്കൊപ്പം നിൽക്കാൻ ആഗ്രഹിക്കുന്നവരാണ് . സര്‍ക്കാര്‍ തിരുമാനത്തില്‍ പൂര്‍ണ സന്തോഷമാണ് ലേ മേഖലയിലെ ബുദ്ധിസ്റ്റുകള്‍ പ്രകടിപ്പിച്ചത്.
https://www.facebook.com/Malayalivartha






















