റെയില്‍വേ ജീവനക്കാര്‍, രാജധാനി എക്‌സ്പ്രസില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി

മയക്കുമരുന്നു കലര്‍ത്തിയ ഐസ്‌ക്രീം നല്‍കി ഡല്‍ഹി- റാഞ്ചി രാജധാനി എക്‌സ്പ്രസില്‍ റെയില്‍വേ ജീവനക്കാര്‍ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയതായി പരാതി. ടിക്കറ്റ് എക്‌സാമിനറും പാന്‍ട്രീ ജീവനക്കാരും ചേര്‍ന്ന് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. സംഭവത്തില്‍ റെയില്‍വേ അന്വേഷണത്തിന് ഉത്തരവിട്ടു.
പെണ്‍കുട്ടിയുടെ സുഹൃത്തായ വിദ്യാര്‍ഥിനിയുടെ ട്വീറ്റിലൂടെയാണ് സംഭവം പുറത്ത് അറിഞ്ഞത്. ഇത്രയും ഗുരുതരമായ ആരോപണം ഉന്നയിച്ചിട്ടും ഉചിതമായ നടപടിയുണ്ടായില്ലെന്ന് പെണ്‍കുട്ടിയുടെ സൃഹൃത്ത് ആരോപിക്കുന്നു. ഇനിയും നടപടി വൈകിയാല്‍ പ്രതികള്‍ രക്ഷപ്പെടുമെന്നും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം ഇനിയും തുടരുമെന്നും പെണ്‍കുട്ടി സമൂഹമാധ്യമങ്ങളിലൂടെ തന്റെ ആശങ്ക പങ്കുവച്ചു.
ഇരയായ പെണ്‍കുട്ടി വിദ്യാര്‍ഥിനിയാണെന്നും നിയമനടപടികളിലേക്കു വലിച്ചിഴക്കപ്പെട്ടാല്‍ സമാധാനപരമായ ജീവിതം നയിക്കാന്‍ സാധിക്കുമോയെന്നു ഭയമുണ്ടെന്നും പെണ്‍കുട്ടിയുടെ ട്വീറ്റില്‍ പറയുന്നു. റെയില്‍വേ മന്ത്രിയെയും ഉന്നത ഉദ്യോഗസ്ഥരെയും ടാഗ് ചെയ്തു കൊണ്ടായിരുന്നു പെണ്‍കുട്ടിയുടെ ട്വീറ്റ്. സംഭവത്തില്‍ ഇരയാക്കപ്പെട്ട പെണ്‍കുട്ടി പരാതി നല്‍കിയിട്ടുണ്ടെന്നും ട്വീറ്റില്‍ പറയുന്നു.
പെണ്‍കുട്ടിയുടെ ട്വീറ്റിന് മറുപടിയായി വിഷയം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും ഉചിതമായ നടപടിയെടുക്കുമെന്നും റെയില്‍വേ മറുപടി നല്‍കി. റാഞ്ചി റെയില്‍വേ ഡിവിഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















