അല്ലാഹുവിന് ശേഷം പ്രതീക്ഷ നിങ്ങളാണ്; സുഷസമ സ്വരാജിന് പാകിസ്ഥാനിൽ നിന്നും അന്ത്യാഞ്ജലി

മുതിര്‍ന്ന ബിജെപി നേതാവും മുന്‍ വിദേശ കാര്യമന്ത്രിയുമായ സുഷമ സ്വരാജിന്‍റെ വിയോഗം സവാരിയും ഞെട്ടലിൽ ആഴ്ത്തിയിരിക്കുകയാണ്. അവർ ഈ ലോകത്തിൽ നിന്ന് യാത്രയാകുമ്പോഴും അവരുടെ പ്രവർത്തനങ്ങളും സേവനങ്ങളും ഓർമ്മയിൽ നില നിൽക്കുക തന്നെ ചെയ്യും. എന്നാൽ ഇന്ത്യയിൽ മാത്രമല്ല ലോക തന്നെ ശ്രദ്ധ പിടിച്ചു പറ്റിയ സുഷമ സ്വരാജിന് പാകിസ്ഥാനിൽ നിന്നും നന്ദി എത്തുകയാണ്.
ഇന്ത്യയുടെ മുന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ വിയോഗത്തില്‍ കണ്ണീരോടെ പ്രതികരിച്ച് പാക്കിസ്ഥാന്‍ ജനതയും രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്നേഹിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമെന്ന് അമേരിക്കന്‍ മാധ്യമമായ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ വാഴ്ത്തിയ രാഷ്ട്രീയക്കാരിയായിരുന്നു അന്തരിച്ച മുതിർന്ന ബിജെപി നേതാവും മുൻ വിദേശകാര്യാ മന്ത്രിയുമായ സുഷമാ സ്വരാജ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തന്‍റേതായ അടയാളം രേഖപ്പെടുത്തിയ ശേഷമാണ് സുഷമ വിടവാങ്ങുന്നത് എന്നത് വ്യക്തമാണ്. അത് തന്നെയാണ് ഇന്ത്യൻ ജനതയ്ക്ക് ഒരു കനത്ത പ്രഹരമായതും. ബിജെപിയുടെ വനിതാ മുഖമായിരുന്ന സുഷമാസ്വരാജ്, ബിജെപിയെ സാധാരണക്കാരുമായി അടുപ്പിച്ച നേതാക്കളില്‍ പ്രമുഖയായിരുന്നു. 2014 മോദി സര്‍ക്കാരില്‍ വിദേശകാര്യമന്ത്രിയായിരിക്കെ സുഷമയുടെ ഇടപെടലുകള്‍ അന്താരാഷ്ട്ര രംഗത്തും വന്‍ ചര്‍ച്ചയായി.
ഇന്ത്യക്കാര്‍ക്ക് വേണ്ടി മാത്രമല്ല, അത്യാവശ്യ ഘട്ടങ്ങളില്‍ ഇന്ത്യന്‍ വിസ ആവശ്യമുള്ളപ്പോള്‍ പാക്കിസ്ഥാന്‍കാര്‍ക്ക് മുന്നിലും സുഷമ കരുണ ചൊരിഞ്ഞു. ഒരു വയസുകാരിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ മുതല്‍ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് വരെ സുഷമ വിസ അനുവദിച്ച് നല്‍കാന്‍ സഹായിച്ചതും നമ്മുടെ സ്വന്തം സുഷമ ജി തന്നെയാണ്.
https://www.facebook.com/Malayalivartha






















