കാശ്മീർ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ഭീകരരെ ഇറക്കുമതി ചെയ്യുന്നു; അതിര്‍ത്തിയില്‍ നിന്ന് ലഷ്‌കര്‍ അംഗങ്ങളായ പാകിസ്ഥാൻ പൗരന്മാരെ പിടികൂടിയാതായി ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്

അതിര്‍ത്തിയില്‍ നിന്ന് ലഷ്‌കര്‍ അംഗങ്ങളായ പാകിസ്ഥാൻ പൗരന്മാരെ പിടികൂടിയാതായി ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന്. കാശ്മീർ താഴ്വരയില് പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാക്കിസ്ഥാന് ഭീകരരെ ഇറക്കുമതി ചെയ്യുകയാണെന്ന് സൈന്യം വ്യക്തമാക്കി. താഴ്വരയിലെ സമാധാനം തകര്‍ക്കാന്‍ പരമാവധി തീവ്രവാദികളെ നുഴഞ്ഞുകയറാന്‍ പാകിസ്ഥാന് അനുവദിക്കുകയാണെന്ന് ലഫ്. ജനറല്‍ കെ.ജെ.എസ്. ധില്ലന് ആരോപിച്ചു. ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളായ രണ്ട് പാകിസ്ഥാൻ പൗരന്മാരെ കഴിഞ്ഞ മാസം 21 ന് സൈന്യം പിടികൂടിയതായി അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 30 ദിവസത്തിനുള്ളില്‍ അഞ്ച് സിവിലിയന്മാര് മാത്രമാണ് മരിച്ചത്. ഈ മരണങ്ങളും ഭീകരരും പാക്കിസ്ഥാന് അനുകൂലികളും കാരണമാണ് സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സൈന്യം പിടികൂടിയ പാക്കിസ്ഥാന് പൗരന്മാര് തങ്ങള്‍ ലഷ്‌കര്‍ ഇ തൊയ്ബ അംഗങ്ങളാണെന്ന് സമ്മതിക്കുന്ന വീഡിയോ വാര്‍ത്താ സമ്മേളനത്തില്‍ സൈന്യം പുറത്തുവിട്ടു.
ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനുമെതിരെ പ്രവര്‍ത്തിക്കുന്ന ആഗോള സംഘടനയായ ഏഷ്യ-പസഫിക് ഗ്രൂപ്പ് പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത് ഈ ഇടയ്ക്കാണ്. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്.എ.ടി.എഫ്) ഏഷ്യാ പസഫിക് ഗ്രൂപ്പ് (എ.പി.ജി) ഭീകരവാദ ധനസഹായത്തിനും കള്ളപ്പണം വെളുപ്പിക്കുന്നതിനും എത്തിരെ രാജ്യങ്ങളില്‍ ഏര്‍പ്പെടുത്തീരുന്ന 40 മാനദണ്ഡങ്ങളില്‍ 32ഉം പാകിസ്ഥാന്‍ പാലിക്കുന്നില്ലെന്ന കണ്ടെത്തലിനെത്തുടർന്നായിരുന്നു നടപടി.
ഓസ്ട്രേലിയയിലെ കാന്‍ബെറയില്‍ രണ്ട് ദിവസം നീണ്ടുനിന്ന എഫ്എടിഎഫ് എപിജി യോഗത്തിലാണ് മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന് പാകിസ്ഥാനെ എന്‍ഹാന്‍സ്ഡ് എക്‌സ്‌പെഡിറ്റഡ് ഫോളോ അപ്പ് ലിസ്റ്റില്‍ (കരിമ്പട്ടിക) ഉള്‍പ്പെടുത്തിയത്.
41 അംഗ പ്ലീനറിക്ക് മുന്നില്‍ ഏതെങ്കിലും ഒരു മാനദണ്ഡം മെച്ചപെടുത്താന്‍കഴിയുമെന്ന് തെളിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞില്ല. അതേസമയം ഒക്ടോബറില്‍ കരിമ്പട്ടികയില്‍ പെടാതിരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍. നിലവിലുള്ള നിയമങ്ങളില്‍ സര്‍ക്കാര്‍ വരുത്തിയ എല്ലാ മാറ്റങ്ങളും കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഭീകരവാദ ഗ്രൂപ്പുകള്‍ക്കെതിരായ നടപടികളും വിശദീകരിക്കുന്ന 450 പേജുള്ള കംപ്ലയിന്‍സ് രേഖ ഇസ്ലാമാബാദ് സമര്‍പ്പിച്ചിരുന്നു.
ലഷ്‌കര്‍-ഇ-തായ്ബ / ജമാഅത്ത്-ഉദ്-ദാവ (ജുഡ്) മേധാവി ഹാഫിസ് സയീദിനെ തീവ്രവാദ ധനസഹായത്തിന് കുറ്റം ചുമത്തിയെന്നും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. ഭീകരതയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ജമാഅത്ത്-ഉദ്-ദാവിന്റെയും മറ്റ് യുഎന്‍എസ്സി നിരോധിത സംഘടനകളുടെയും എല്ലാ സ്വത്തുക്കളും ഈ വര്‍ഷം മരവിപ്പിച്ചു.
പാകിസ്ഥാൻ ഇപ്പോഴും ഭീകരവാദികളെ സഹായിക്കുന്ന രാജ്യമായത്കൊണ്ട് പാകിസ്ഥാനുമായി ഇനി ചർച്ചയില്ലെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർവ്യക്തമാക്കിയിരുന്നു. ഭീകരവാദം അവസാനിപ്പിക്കാതെ ഒരു ചർച്ചയുമില്ലെന്ന നിലപാടാണ് ഇന്ത്യയ്ക്ക്. അതിനു അണുവിട മാറ്റം ഉണ്ടാകില്ലന്നും ഭീകരവാദം ഇന്നും പാകിസ്ഥാനിൽ ഉണ്ടെന്നുമുള്ള കടുത്ത നിലപാടിലാണ് ഇന്ത്യ. വിയന്ന കരാറിന്റെ ലംഘനമാണ് പാകിസ്ഥാൻ നടത്തുന്നതെന്നും ഇന്ത്യ ആരോപിച്ചു .
അതേസമയം ലോകത്തിലെ ഏറ്റവും അപകടകാരിയായ രാജ്യം പാകിസ്ഥാനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു. തന്റെ ഇത്രയും കാലത്തെ ഔദ്യോഗിക ജീവിതത്തിനിടയിലും, ട്രംപിന്റെ മന്ത്രിസഭയില്‍ ജോലി ചെയ്തതിന്റേയും അനുഭവത്തിലാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് ജിം മാറ്റിസ് വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാനെപ്പറ്റിയുള്ള പരാമർശം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായത്.
ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധം സ്വന്തമാക്കികൊണ്ടിരിക്കുന്ന ഒരു രാജ്യം പാകിസ്ഥാനാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന് സമാന്തരമായി ഭീകരവാദത്തിന്റെ വള്‍ച്ചയും പാകിസ്ഥാനിൽ വളരെ വേഗത്തിലാണെന്നും ജിം മാറ്റിസ് പറയുന്നു. മാറ്റിസ് തന്റെ ഏറ്റവും പുതിയ പുസ്തകമായ ‘കാള്‍ സിന്‍ ചാവോസി’ലാണ് ഇക്കാര്യം പറയുന്നത്.
https://www.facebook.com/Malayalivartha


























