പാകിസ്ഥാനിൽ ജീവിക്കാനാഗ്രഹിക്കുന്നു; നിലപാട് വ്യക്തമാക്കി ഗായകന്‍ അദ്നന്‍ സമിയുടെ മകന്‍ അസാന്‍ സമി

ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർക്കിൽ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ഈ സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി മുന്നോട്ട് വന്നിരിക്കുകയാണ് ഗായകന്‍ അദ്നന്‍ സമിയുടെ മകന്‍ അസാന്‍ സമി. ജനിച്ചത് ഇന്ത്യയിലാണെങ്കിലും പാകിസ്ഥാനാണ് തന്റെ വീടെന്നും അവിടെ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്നും അസാന്‍ സമി വ്യക്തമാക്കി. താന്‍ പാകിസ്ഥാനിലാണ് ജീവിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പിതാവിന്റെ തീരുമാനത്തില്‍ അഭിപ്രായം പറയാനില്ലെന്നും അസാന്‍ കൂട്ടിച്ചേർത്തു. 2016 ജനുവരി ഒന്നിനാണ് അദ്നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്. അച്ഛനെ പോലെ മകനും സംഗീത പാതയിലാണ്.
‘ഞാന്‍ ജനിച്ചത് ഇന്ത്യയിലാണ്. എനിക്കിവിടെ സുഹൃത്തുക്കളുമുണ്ട്. എന്നിരുന്നാലും പാകിസ്താനാണ് എന്റെ വീട്. ഇവിടെ ജോലി ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അതിലെനിക്ക് ഏറെ അഭിമാനമുണ്ട്. അദ്ദേഹം പിതാവായതുകൊണ്ടാണ് അദ്ദേഹത്തിന്റെ തീരുമാനത്തില്‍ ഞാന്‍ അഭിപ്രായം പറയാത്തത്. എനിക്ക് അദ്ദേഹത്തോട് സ്നേഹിവും ബഹുമാനവുമുണ്ട്. അദ്ദേഹം ജീവിക്കുന്നത് അദ്ദേഹത്തിനിഷ്ടമുള്ള രാജ്യത്താണ്. എന്നാല്‍ ഞാന്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നത് പാകിസ്ഥാനിലാണ്.’ എന്നും ബിബിസിയുമായുള്ള അഭിമുഖത്തില്‍ അസാന്‍ സമി പറഞ്ഞു.
അദ്‌നാന്‍ സമി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചപ്പോൾ കടുത്ത വിമര്‍ശനമായിരുന്നു പാകിസ്ഥാനില്‍ നിന്ന് ഉയര്‍ന്നിരുന്നത്.
https://www.facebook.com/Malayalivartha


























