ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കറിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഴ് ജീവനക്കാരെ വിട്ടയച്ചു

ഹോര്‍മുസ് കടലിടുക്കില്‍നിന്ന് ഇറാന് പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ ടാങ്കറിലെ ഇന്ത്യക്കാരുള്‍പ്പെടെയുള്ള ഏഴ് ജീവനക്കാരെ വിട്ടയച്ചു. ഇറാന് സ്റ്റേറ്റ് ടെലിവിഷന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മാനുഷികപരിഗണനയിലാണ് ജീവനക്കാരെ വിട്ടയക്കുന്നതെന്ന് ഇറാന് വിദേശകാര്യ മന്ത്രാലയം വക്താവ് അബ്ബാസ് മൂസവി അറിയിച്ചു. വിട്ടയക്കപ്പെട്ട ജീവനക്കാര്‍ക്ക് വേഗം തന്നെ ഇറാന് വിടാന്‍ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. അഞ്ചു ഇന്ത്യക്കാരെയും ഒരു ലാറ്റ്വിയന് സ്വദേശിയേയും ഒരു റഷ്യക്കാരനേയുമാണ് മോചിപ്പിച്ചത് എന്നും റിപ്പോർട്ടിൽ പറയുന്നു. കപ്പല്‍ നടത്തിയ നിയമലംഘനം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും ജീവനക്കാരുമായോ ക്യാപ്റ്റനുമായോ തങ്ങള്‍ക്ക് പ്രശ്നങ്ങളൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ജൂലൈ 19 നാണ് ഇറാന് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് സ്റ്റെനാ ഇംപേരോ എന്ന ബ്രിട്ടീഷ് കപ്പല്‍ പിടിച്ചെടുത്തത്. 23 അംഗ നാവിക സംഘമാണ് ഈ എണ്ണ ടാങ്കറിലുള്ളത്. ഹോര്‍മൂസ് കടലിടുക്കില്‍നിന്നും ആണ് കപ്പല്‍ ഇറാന് പിടിച്ചെടുത്തത്. അന്താരാഷ്ട്ര സമുദ്രനിയമം ലംഘിച്ചെന്നാരോപിച്ചായിരുന്നു നടപടി. ജിബ്രാള്‍ട്ടര്‍ കടലില്‍ നിന്ന് ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന് പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ബ്രിട്ടന്റെ എണ്ണകപ്പല്‍ ഇറാന് പിടിച്ചെടുത്തത്. നേരത്തേ ബ്രിട്ടീഷ് മറീനുകളുടെ സഹായത്തോടെ പിടിച്ചെടുത്ത ഇറാന് കപ്പലും അതിലെ ജീവനക്കാരെയും വിട്ടയച്ചിരുന്നു.
https://www.facebook.com/Malayalivartha


























