ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന റോഡുകൾ ; അധികൃതർക്കെതിരെ ഇങ്ങനെയും പ്രതിഷേധിക്കാം; വ്യത്യസ്തമായ പ്രതിഷേധ വീഡിയോയുമായി കലാകാരൻ; ഏറ്റെടുത്തത് ലക്ഷ കണക്കിന് ജനങ്ങൾ

പല തരത്തിലുള്ള പ്രശ്നങ്ങൾ ഈ ഭൂമിയിൽ മനുഷ്യൻ നേരിടുന്നുണ്ട്. അവയോട് നാം പലതരത്തിൽ പ്രതിഷേധിക്കാറുണ്ട്. റോഡുകളുടെ ദയനീയ അവസ്ഥയോട് വളരെ വ്യത്യസ്തമായ രീതിയിൽ പ്രധിഷേധം നടത്തിയിരിക്കുകയാണ് ഒരു കലാകാരൻ. വളരെ ക്രിയാത്മകവും ഒപ്പം കൗതുകകരവുമായിട്ടാണ് അദേഹം പ്രധിഷേധിച്ചിരിക്കുന്നത്. ഇത് വേറിട്ടൊരു പ്രതിഷേധത്തിന്റെ വീഡിയോയാണ്. ഒരു ബഹിരാകാശ സഞ്ചാരി ചന്ദ്രനിലൂടെ നടക്കുന്നു എന്നാണ് ഈ വീഡിയോ കാണുമ്പോൾ ആദ്യം തോന്നുക. എന്നാൽ കാമറ താഴുമ്പോൾ അത് റോഡാണെന്നും റോഡിലെ കുഴികളാണ് അവയൊന്നും മനസിലാകുന്നത് . ബാംഗ്ലൂരിലെ ഒരു കലാകാരനാണ് തകര്‍ന്ന റോഡുകള്‍ നന്നാക്കാത്തതിനെതിരെ ഇത്തരത്തിലൊരു പ്രതിഷേധം നടത്തിയിരിക്കുന്നത്.
വൻ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ഈ വിഡീയോയ്ക്ക് കിട്ടിയിരിക്കുന്നത്. ബാദല്‍ നഞ്ചുന്ദസ്വാമി എന്ന തെരുവ് കലാകാരനാണ് ബഹിരാകാശ യാത്രികനെ പോലെ വേഷം കെട്ടി റോഡിലൂടെ നടക്കുന്നത്. വീഡിയോയുടെ തുടക്കത്തിലൊന്നും ഇത് റോഡാണെന്ന തോന്നല്‍ കാണുന്നവര്‍ക്ക് ഉണ്ടാകുന്നില്ല. അതിലെ കടന്നു പോവുന്ന വാഹനങ്ങളാണ് ഇത് റോഡാണെന്ന സൂചന കാണുന്നവർക്കു നൽകുന്നത്. മൂണ്‍വാക്ക് എന്ന തലക്കെട്ടോടെ പ്രചരിക്കുന്ന ഈ വീഡിയോ ഇതിനോടകം ഒരു കോടിയിലധികം ആൾക്കാർ കണ്ടു കഴിഞ്ഞു. തുങ്കനഗര്‍ മെയിന്‍ റോഡിലാണ് ഇത് ചിത്രീകരിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha


























