അബോധാവസ്ഥയിലായിരുന്ന യുവതിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിക്ക് കോടതി വിധിച്ച ശിക്ഷ ഇങ്ങനെ

ലഹരി ഉപയോഗിച്ച് അബോധാവസ്ഥയിലായിരുന്ന യുവതിയെ പീഡിപ്പിച്ച പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. അബോധാവസ്ഥയിലായിരുന്ന അവരെ തട്ടികൊണ്ടുപോയായിരുന്നു പീഡിപ്പിച്ചത്.ഈ കേസില്‍ സിംഗപ്പൂരില്‍ ഇന്ത്യന്‍ വംശജന് ചൂരലടിയും തടവുശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നു. 40- കാരനായ തിരുചെല്‍വം മണിയത്തിനാണ് ശിക്ഷ കിട്ടിയിരിക്കുന്നത്. ആറര വര്‍ഷം തടവിന് പുറമെ ചൂരല്‍ വടികൊണ്ട് മൂന്ന് അടിയും ശിക്ഷയായി അനുഭവിക്കണം.കരോള്‍ ലിങിലെ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. ഏപ്രില്‍ 20-തിനായിരുന്നു കേസിനാസ്പദമായ പീഡനം നടന്നത്. ലഹരി ഉപയോഗിച്ച് അബോധാവസ്ഥയില്‍ പുരുഷ സുഹൃത്തിനൊപ്പം ബസ് സ്റ്റോപ്പില്‍ മയങ്ങുകയായിരുന്നു യുവതി. ഇവരെ തട്ടിക്കൊണ്ടുപോയി മറ്റൊരു സ്ഥലത്തെത്തിച്ചായിരുന്നു പീഡിപ്പിച്ചത്.
https://www.facebook.com/Malayalivartha


























