മസൂദിനേയും ദാവൂദിനെയും പിടിക്കാൻ അമിത് ഷാ; ലഷ്കർ ഇ തോയ്ബ ഭീകരന്മാരായ ഹാഫിസ് സയീദ് , സഖി ഉർ റഹ്മാൻ ലഖ്വി, ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ, അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം എന്നിവരെ കേന്ദ്രം ഭീകരരായി പ്രഖ്യാപിച്ചു

ഇന്ത്യ നാലു പേരെ ഭീകരരായി പ്രഖ്യാപിച്ചു. യുഎപിഎ നിയമ ഭേദഗതി പ്രകാരമാണ് നടപടി. ലഷ്കർ ഇ തോയ്ബ ഭീകരന്മാരായ ഹാഫിസ് സയീദ് , സഖി ഉർ റഹ്മാൻ ലഖ്വി, ജെയ്ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസർ, അധോലോക ഭീകരൻ ദാവൂദ് ഇബ്രാഹിം എന്നിവരെയാണ് ഇന്ത്യ ഔദ്യോഗികമായി ഭീകരന്മാരായി പ്രഖ്യാപിച്ചത്.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ അടങ്ങുന്ന പുതിയ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയിരുന്നു. ഇത് നിയമമായാലുടൻ ഹാഫിസ് സയീദ് തുടങ്ങിയവരെ ഭീകരരായി പ്രഖ്യാപിക്കാനുള്ള നടപടി നേരത്തെ തന്നെ ആരംഭിച്ചിരുന്നു. 2008 ലെ മുംബൈ ആക്രമണത്തിന്റെയുൾപ്പെടെ ഇന്ത്യയിൽ നടന്ന ഭീകരാക്രമണങ്ങളുടെ സൂത്രധാരന്മാരാണ് ഹാഫിസ് സയീദും സഖി ഉർ റഹ്മാൻ ലഖ്വിയും. പാകിസ്താനില്‍ സയീദിനെതിരെ ഇരുപത്തിമൂന്നോളം ഭീകരാക്രമണ കേസുകള്‍ നിലവിലുണ്ട്. മുംബൈ ഭീകരാക്രമണത്തിനു പിന്നാലെ സയീദിനെതിരെ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യ പലവട്ടം പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ നടപടിയൊന്നും സ്വീകരിച്ചിരുന്നില്ല.
പുൽവാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് മസൂദ് അസർ. പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ള കാശ്മീരിലെ ഒരു ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണ് മസൂദ് അസർ പഠാൻകോട്ട് ആക്രമണത്തെത്തുടർന്ന് പാകിസ്ഥാൻ അധികാരികൾ ഇയാളെ തടങ്കലിൽ ആക്കിയിട്ടുണ്ട്. ഇന്ത്യക്കെതിരെയുള്ള ഇയാളുടെ ഭീകരാക്രമണ ചരിത്രങ്ങൾ കരണം ഇന്ത്യയിലെ ഏറ്റവും ആവശ്യമുള്ള കുറ്റവാളികളുടെ പട്ടികയിൽ ഉള്ള ആൾക്കാരിൽ ഒരാളാണ് മസൂദ് അസർ.
മുംബൈ സ്ഫോടനം അടക്കമുള്ള കേസുകളിൽ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് ദാവൂദ് ഇബ്രാഹിം. ഇന്ത്യയിലെ മുംബൈ കേന്ദ്രീകരിച്ച് സംഘടിത കുറ്റകൃത്യങ്ങൾ നടത്തുന്ന സിൻഡിക്കേറ്റ് ഡി-കമ്പനിയുടെ സ്ഥാപകനും നേതാവുമാണ് ദാവൂദ് ഇബ്രാഹിം. ഇപ്പോൾ പാകിസ്ഥാനിലെ കറാച്ചി കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾ നടത്തുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ട മുംബൈ സ്ഫോടനത്തിന്റെ മുഖ്യ സൂത്രധാരനാണ് ഇയാൾ.
വ്യക്തികളെ ഭീകരരായി പ്രഖ്യാപിക്കാൻ വ്യവസ്ഥ ചെയ്യുന്ന യുഎപിഎ ഭേദഗതി ബിൽ ആഗസ്റ്റ് രണ്ടിനാണ് രാജ്യസഭ പാസാക്കിയത്. ഇതനുസരിച്ച്ഭീകരരായി പ്രഖ്യാപിക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലും നിയമപ്രാബല്യമായി. സെലക്ട് കമ്മറ്റിക്കു വിടണമെന്ന പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നാണ് ബിൽ വോട്ടിനിട്ടത്.
ബില്‍ രാജ്യസഭ പാസാക്കിയതോടെ വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ എന്‍ഐഎയ്ക്ക് അധികാരം ലഭിച്ചു. അതിനു മുൻപ് സംഘടനകളെ ഭീകരരായി പ്രഖ്യാപിക്കുന്നതിനെ എൻഐഎയ്ക്ക് കഴിയുമായിരുന്നുള്ളൂ. ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന വിദേശത്തെ ഭീകരപ്രവര്‍ത്തനങ്ങളും സൈബര്‍ കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും എന്‍ഐഎയ്ക്ക് അന്വേഷിക്കാനാവും.
1967 ലെ നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമം ഭേദഗതി ചെയ്യുന്ന ബില്‍ ജൂലൈ 8ന് അമിത് ഷായാണ് അവതരിപ്പിച്ചത്. 24-ന് നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ എട്ടിനെതിരെ 287 വോട്ടുകള്‍ക്കാണ് യുഎപിഎ നിയമം ലോക്‌സഭ പാസാക്കിയത്. ചര്‍ച്ചയ്ക്ക് ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയുന്നതിനിടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇറങ്ങിപ്പോയിരുന്നു. മുസ്‌ലിം ലീഗ് വോട്ടെടുപ്പില്‍ പങ്കെടുത്തു. 16-ാം ലോക്‌സഭയിലും ബില്‍ പാസാക്കിയിരുന്നെങ്കിലും രാജ്യസഭ കടക്കാഞ്ഞതിനാല്‍ നിയമമാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്നിറക്കിയ ഓര്‍ഡിനന്‍സിനു പകരമാണു ബില്‍.
ബില്ലിനെതിരെ കടുത്ത ആശങ്കകളാണ് പ്രതിപക്ഷം ഉന്നയിച്ചത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധമുള്ളവരുടെ സ്വത്തു കണ്ടുകെട്ടാന്‍ സംസ്ഥാനത്തിന്റെ അനുമതി വേണ്ട എന്നതാണു പ്രധാന ആശങ്ക. ഭീകരവാദികള്‍ക്കെതിരെ ഒരുപടി മുന്നില്‍ നില്‍ക്കാന്‍ നമ്മുടെ അന്വേഷണ ഏജന്‍സികളെ പ്രാപ്തമാക്കാനാണു നിയമമെന്നാണു സര്‍ക്കാര്‍ ശ്രമിച്ചത്. ഭീകരസംഘടനകളെ നിരോധിച്ചാലും ആളുകള്‍ സംഘടനകളുടെ പേരുമാറ്റിയെത്തുമെന്നതാണ് വ്യക്തികളെ ലക്ഷ്യമിടുന്നതിനുള്ള സര്‍ക്കാര്‍ ന്യായം. പ്രത്യയശാസ്ത്ര വിശ്വാസത്തിന്റെ പേരില്‍ നഗര മാവോവാദത്തെ പിന്തുണയ്ക്കുന്നവരോട് അനുകമ്പയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഭീകരവാദത്തിന്റെ അടിവേരിളക്കാനാണു ഭേദഗതികളെന്നാണ് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്.
https://www.facebook.com/Malayalivartha


























