കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡി.കെ ശിവകുമാര്‍ സെപ്റ്റംബര്‍ 13 വരെ കസ്റ്റഡിയില്‍

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ സെപ്റ്റംബര്‍ 13 വരെ കോടതി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹിയിലെ റൗസ് അവന്യു കോടതിയാണ് ശിവകുമാറിനെ കസ്റ്റഡിയില്‍ വിട്ടത്. ശിവകുമാറിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ 14 ദിവസം ആവശ്യപ്പെട്ടെങ്കിലും 10 ദിവസത്തേക്കാണ് കസ്റ്റഡിയില്‍വിട്ടത്. ഏഴുകോടി രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് ശിവകുമാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ആരോപിച്ചിരിക്കുന്നത്.
കര്‍ണാടകത്തിലെ ജനങ്ങളെ ശിവകുമാറിന് അഭിസംബോധന ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിന്റെ അഭിഭാഷകനോട് ജഡ്ജി അജയ് കുമാര്‍ കുഹാര്‍ രൂക്ഷമായി പ്രതികരിച്ചു. 'ഒരിക്കലുമാവില്ല' എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ അപേക്ഷയെ ശിവകുമാറിന്റെ അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, ദയാന്‍ കൃഷ്ണന്‍ എന്നിവര്‍ എതിര്‍ത്തു. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്നും ഒളിച്ചോടിയിട്ടില്ലെന്നുമായിരുന്നു ഇവര്‍ വാദിച്ചത്. കൂടാതെ ശിവകുമാറിന് ഇന്ന് ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുകയാണെന്നും അഭിഭാഷകര്‍ കോടതിയില്‍ പറഞ്ഞു. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന ഇ.ഡിയുടെ ആവശ്യം തള്ളണം. എന്നാല്‍ ആദായനികുതി വകുപ്പിന്റെ അന്വേഷണറിപ്പോര്‍ട്ടും വിവിധ സാക്ഷികളുടെ പ്രസ്താവനയും ശിവകുമാറിനെതിരായ ശക്തമായ തെളിവുകളാണെന്നും ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് പ്രോസിക്യൂഷന്‍ വാദിച്ചു.
കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നാലു ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം ശിവകുമാറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. ശിവകുമാര്‍ ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ലെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ആദ്യഘട്ടത്തില്‍ നല്‍കുന്ന വിശദീകരണം.
https://www.facebook.com/Malayalivartha


























