മെയ്ക് ഇന്‍ ഇന്ത്യ തരംഗമാകുന്നു... ഇനി റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ക്കുള്ള ഘടകങ്ങളും നിര്‍മ്മിച്ച് നല്‍കുന്നത് ഇന്ത്യ

മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിനു മുമ്പ് പ്രതിരോധ മേഖലയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങളുടെ നിലവാരം മറ്റു രാജ്യങ്ങളെ തട്ടിച്ചു നോക്കുകയാണെങ്കില്‍ അത്ര മെച്ചമായിരുന്നില്ല എന്നുള്ളത് വസ്തുത മാത്രമാണ് എന്നാല്‍. ഇന്ന് പ്രതിരോധ രംഗത്ത് ഇന്ത്യ നടത്തുന്ന കുതിച്ചുചാട്ടം ചെറുതൊന്നുമല്ല മറ്റുരാജ്യങ്ങളെ ഭയപ്പെടുത്തുന്നത്. മറ്റു രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങിയിരുന്ന ഇന്ത്യ ഇപ്പോള്‍ സ്വന്തമായാണ് ആയുധങ്ങള്‍ നിര്‍മ്മിച്ചു പോരുന്നത്. എന്നാല്‍ അടുത്ത ഘട്ടം വന്നുകഴിഞ്ഞു. അതായത് ഇനിമുതല്‍ റഷ്യന്‍ സൈനിക ഉപകരണങ്ങള്‍ക്കുള്ള ഘടകങ്ങളും ഇന്ത്യയായും നിര്‍മിച്ചുനല്‍കുക. ലോകത്തിലെ നിര്‍ണായക സൈനീക ശക്തിയാണെ റഷ്യ എന്നോര്‍ക്കണം. ഈ 'മെയ്ക് ഇന്‍ ഇന്ത്യ' പദ്ധതിയി പ്രതിരോധരംഗത്തു സാങ്കേതികവിദ്യാ കൈമാറ്റവും സംയുക്ത സംരംഭങ്ങളും വരും എന്നുള്ളതിന് ഉത്തമ ഉദാഹരണമായി വിലയിരുത്തപ്പെടുന്നു. ആയുധങ്ങളും സൈനിക ഉപകരണങ്ങളും റഷ്യ വില്‍ക്കുകയും ഇന്ത്യ വാങ്ങുകയും ചെയ്യുന്ന പരമ്പരാഗത രീതിക്കു പകരം കൂട്ടായ മുന്നേറ്റത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായുള്ള ഉച്ചകോടിയില്‍ തീരുമാനമായത് ഏറെ പ്രതീക്ഷ നല്‍കുന്നു.
രാജ്യങ്ങളുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റുള്ളവര്‍ സ്വാധീനം ചെലുത്താനുള്ള നീക്കങ്ങളിലെ വിയോജിപ്പ് ഇരു നേതാക്കളും സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടര്‍ന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ഉടലെടുത്ത സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപനം പ്രാധാന്യമര്‍ഹിക്കുന്നു. പ്രതിരോധം, വ്യോമ, സമുദ്ര വാര്‍ത്താവിനിമയ സംവിധാനങ്ങള്‍, ഊര്‍ജം, പ്രകൃതിവാതകം, പെട്രോളിയം, വ്യാപാരം തുടങ്ങിയ മേഖലകളില്‍ സഹകരണത്തിനുള്ള 15 കരാറുകളിലും ധാരണാപത്രങ്ങളിലും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. ചെന്നൈയെയും വ്‌ലാഡിവോസ്‌റ്റോക്കിനെയും ബന്ധിപ്പിക്കുന്ന സമഗ്ര കപ്പല്‍ സഞ്ചാരപാതയ്ക്കുള്ള രൂപരേഖയായി. ചെന്നൈ വ്‌ലാഡിവോസ്‌റ്റോക് നാവിക വാര്‍ത്താവിനിമയ സംവിധാനത്തിനും ധാരണയായി. ആണവനിലയങ്ങള്‍ സ്ഥാപിക്കാനുള്ള പങ്കാളിത്ത പദ്ധതിക്കും തുടക്കമിടും. ഗഗന്‍യാന്‍ പദ്ധതിയിലെ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരികള്‍ക്ക് റഷ്യ പരിശീലനം നല്‍കാനുള്ള ധാരണയും ഔപചാരിക ഘട്ടത്തിലെത്തി.
ഇന്ത്യയും യൂറേഷ്യന്‍ ഇക്കണോമിക് യൂണിയനും ഉള്‍പ്പെട്ട സ്വതന്ത്ര വ്യാപാരമേഖല രൂപീകരിക്കുന്ന കാര്യവും പരിഗണനയിലുണ്ട്. 2020 വരെയുള്ള സൈനിക, സങ്കേതിക സഹകരണം 10 വര്‍ഷത്തേക്കു കൂടി നീട്ടാന്‍ ശ്രമം നടന്നുവരികയാണെന്ന് പുടിന്‍ അറിയിച്ചു. നാത്സികള്‍ക്കെതിരെയുള്ള യുദ്ധവിജയത്തിന്റെ 75ാം വാര്‍ഷികാഘോഷം അടുത്ത മേയില്‍ മോസ്‌കോയില്‍ നടക്കുമ്പോള്‍ മോദിയുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നതായും പുടിന്‍ പറഞ്ഞു. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി തനിക്ക് നല്‍കാനുള്ള തീരുമാനത്തിന് മോദി നന്ദി പറഞ്ഞു.
റഷ്യയില്‍ രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ മോദി ഇരുപതാം ഇന്ത്യ റഷ്യ വാര്‍ഷിക ഉച്ചകോടിയിലും ഈസ്‌റ്റേണ്‍ ഇക്കണോമിക് ഫോറം സമ്മേളനത്തിലും പങ്കെടുത്തു. സമ്മേളനം നടന്നത് റഷ്യയുടെ കിഴക്കേയറ്റത്തുള്ള വ്‌ലാഡിവോസ്‌റ്റോക് തുറമുഖനഗരത്തിലാണ്. ഈ മേഖലയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണു മോദി. എണ്ണയും പ്രകൃതിവാതകവും കൊണ്ടുപോകുന്നതിനുള്ള വന്‍കിട കപ്പലുകള്‍ നിര്‍മിക്കുന്ന സ്വെസ്ദ കപ്പല്‍ശാലയിലേക്കും തിരിച്ചുമുള്ള രണ്ടു മണിക്കൂര്‍ ബോട്ട് യാത്രയില്‍ ഇരു നേതാക്കളും ചര്‍ച്ച നടത്തി. കപ്പല്‍ ശാലയിലെ അത്യാധുനിക സാങ്കേതികവിദ്യകള്‍ പുടിന്‍ മോദിക്കു കാണിച്ചുകൊടുത്തു. 2001ലെ ഇന്ത്യ റഷ്യ ഉച്ചകോടിയുടെ ഫോട്ടോകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി അന്ന് പ്രധാനമന്ത്രി എ.ബി. വാജ്‌പേയിയോടൊപ്പം റഷ്യയില്‍ എത്തിയിരുന്നു. വാജ്‌പേയിയുടെ സമീപത്തിരുന്ന് മോദി ഒപ്പിടുന്നതാണ് ഒരു ചിത്രം. ഇന്ത്യയിലെ ഒരു സംസ്ഥാനത്തു നിന്നു വന്നയാളെന്നോ പുതിയ ആളെന്നോ നോക്കാതെ വളരെ സ്‌നേഹത്തോടെയാണ് പുടിന്‍ അന്ന് ഇടപെട്ടതെന്നു മോദി ഓര്‍ത്തു.
https://www.facebook.com/Malayalivartha


























