ഐ.എന്‍.എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി

ഐ.എന്‍.എക്‌സ് മീഡിയ എന്‍ഫോഴ്‌സ്‌മെന്റ് കേസില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചിദംബരത്തിന് ഇപ്പോള്‍ ജാമ്യം അനുവദിക്കുന്നത് കേസിന്റെ പുരോഗതിയെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ആവശ്യം കോടതി തള്ളിയത്.
ചിദംബരത്തിനെതിരായ രേഖകള്‍ പരിശോധിക്കാതെയാണ് മുന്‍കൂര്‍ ജാമ്യഹരജി തള്ളിയത്. തനിക്കെതിരെ അറസ്റ്റ് അടക്കമുള്ള നടപടികളുമായി മുന്നോട്ടു പോകാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൈവശം തെളിവുകളില്ലെന്ന് ചിദംബരം വാദിച്ചു.
കണക്കില്‍പ്പെടാത്ത ബാങ്ക് നിക്ഷേപമോ സ്വത്തുക്കളോ തനിക്കില്ല. കൃത്യമായി നികുതി അടക്കുന്നുണ്ടെന്നും ചിദംബരം ചൂണ്ടിക്കാട്ടി. എല്ലാ തെളിവുകളും പ്രതിയെ ബോധ്യപ്പെടുത്തി മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വ്യക്തമാക്കി. നിലവില്‍ സി.ബി.ഐ കസ്റ്റഡിയിലാണ് ചിദംബരം.
https://www.facebook.com/Malayalivartha


























