ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും മത്സരിച്ച ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നോർത്ത് മുംബൈയിൽ നിന്നും മത്സരിച്ച ബോളിവുഡ് നടി ഊർമിള മതോണ്ട്കർ കോൺഗ്രസ് വിട്ടതായി റിപ്പോർട്ട്. കോൺഗ്രസിൽ ചേർന്ന് 167 ദിവസത്തിനകമാണ് ഊർമിള കോൺഗ്രസ് വിട്ടത്. നടി കോൺഗ്രസ് വിടാനുള്ള കാരണം വ്യക്തമല്ല. ബിജെപിയുടെ മുതിർന്ന നേതാവ് ഗോപാൽ ഷെട്ടിക്കെതിരെയായിരുന്നു ലോക്‌സഭാ തെരഞ്ഞെടുപ്പിൽ
ഊർമിള മത്സരിച്ചത്. ഊർമിളയുടെ കോൺഗ്രസ് പ്രവേശനവും തെരഞ്ഞെടുപ്പിൽ മത്സരിച്ചതുമെല്ലാം വാർത്തയായിരുന്നു. ഇക്കഴിഞ്ഞ മാർച്ച് 27നായിരുന്നു ഊർമിള കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധിയിൽ നിന്നായിരുന്നു ഊർമിള അംഗത്വം സ്വീകരിച്ചത്.
https://www.facebook.com/Malayalivartha