പാർട്ടി ആവശ്യപ്പെട്ടാൽ മുഖ്യമന്ത്രി ആകാൻ തയ്യാർ; നിലപാട് വ്യക്തമാക്കി ഗൗതം ഗംഭീർ

പാര്‍ട്ടി തന്നോട് ആവശ്യപ്പെട്ടാൽ ഡല്‍ഹിയുടെ മുഖ്യമന്ത്രി ആകാനും തയ്യാറാണെന്ന് ബിജെപി എംപി ഗൗതം ഗംഭീര്‍. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്ഗൗതം ഗംഭീര്‍. മുഖ്യമന്ത്രി സ്ഥാനമെന്നത് വെറും സ്വപ്നം മാത്രമാണെങ്കിലും അത്തരമൊരു സാഹചര്യം വന്നാല്‍ അതൊരു ബഹുമതിയാണെന്നും മാത്രമല്ല വലിയ ഉത്തരവാദിത്വവുമാണെന്നും ഗംഭീര്‍ പറഞ്ഞു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം രാഷ്ട്രീയത്തില്‍ പ്രവർത്തനത്തിൽ മുഴുകിയിരിക്കുകയാണ് ഗംഭീര്‍.
കിഴക്കന്‍ ഡല്‍ഹിയില്‍ നിന്നും മത്സരിച്ചാണ് ഗംഭീർ പാര്‍ലമെന്റ് അംഗമായത്. മുഖ്യമന്ത്രി സ്ഥാനം പോലുള്ള വലിയ ഉത്തരവാദിത്വങ്ങള്‍ പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കാന്‍ തയ്യാറാണ് അദ്ദേഹം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിയായ യോഗി ആദിത്യനാഥ് യുപി നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷമായിരുന്നു മുഖ്യമന്ത്രിയായത്. അതു പോലെ തന്നോടും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ ഡല്‍ഹി മുഖ്യമന്ത്രിയാകുമെന്നും ഗംഭീര്‍ പറയുകയുണ്ടായി.
https://www.facebook.com/Malayalivartha


























