ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനി നാവികസേനയുടെ ഭാഗമായി

ആണവായുധ ശേഷിയുള്ള അന്തര്‍വാഹിനി INS അരിധമന്‍ കേന്ദ്രപ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് രാജ്യത്തിന് സമര്‍പ്പിച്ചു. ഇന്ത്യയുടെ മൂന്നാം ആണവായുധ അന്തര്‍വാഹിനിയാണ് കചട അരിധമന്‍. ആണവ അന്തര്‍വാഹിനികളില്‍ ഇന്ത്യയുടെ മുന്‍ഗാമികളായ ഐഎന്‍എസ് അരിഹന്ത്, ഐഎന്‍എസ് അരിഘട്ട് എന്നിവയേക്കാള്‍ കൂടുതല്‍ കരുത്തുള്ളതാണ് ഐ എന്‍ എസ് അരിധമന്‍. ഏകദേശം 7,000 ടണ്‍ ഭാരമുള്ള ഈ അന്തര്‍വാഹിനി ഇന്ത്യയുടെ മറ്റ് രണ്ട് അന്തര്‍വാഹിനികളേക്കാള്‍ വലുതും ശക്തിയുള്ളതും കൂടുതല്‍ മിസൈലുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. ബാബ അറ്റോമിക് റിസര്‍ച്ച് സെന്റര്‍ വികസിപ്പിച്ചെടുത്ത 83 മെഗാവാട്ട് ശേഷിയുള്ള പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടറാണ് അരിധമന് കരുത്ത് പകരുന്നത്. കൂടുതല്‍ സമയം വെള്ളത്തിനടിയില്‍ കഴിയാനും നിശബ്ദമായി സഞ്ചരിച്ച് ആക്രമിക്കാനും ഇതിന് സാധിക്കും.
എസ് എസ് ബി എന്‍ അഥവാ ഷിപ്പ്, സബ്‌മേഴ്‌സിബിള്‍, ബാലിസ്റ്റിക്, ന്യൂക്ലിയര്‍ വെസ്സല്‍സ് എന്ന വിഭാഗത്തിലാണ് ഈ അന്തര്‍വാഹിനിയുമുള്ളത്. ഐ എന്‍ എസ് അരിധമനില്‍ എട്ട് വെര്‍ട്ടിക്കല്‍ ലോഞ്ച് ട്യൂബുകള്‍ ഉണ്ട്. അരിഹന്തില്‍ ഇത് നാലെണ്ണം മാത്രമായിരുന്നു. 3,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള എട്ട് കെ4 ദീര്‍ഘദൂര മിസൈലുകളോ അല്ലെങ്കില്‍ 750 കിലോമീറ്റര്‍ ദൂരപരിധിയുള്ള 24 കെ15 മിസൈലുകളോ വഹിക്കാന്‍ സാധിക്കും. ശത്രുരാജ്യങ്ങളില്‍ നിന്നുള്ള ആണവാക്രമണമുണ്ടായാല്‍ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ 'സെക്കന്‍ഡ് സ്‌െ്രെടക്ക്' ശേഷി ഇത് വര്‍ദ്ധിപ്പിക്കും.
സമുദ്രത്തിനടിയില്‍ ഒളിഞ്ഞിരുന്ന് ദീര്‍ഘദൂര ലക്ഷ്യങ്ങളിലേക്ക് ആണവ മിസൈലുകള്‍ തൊടുക്കാന്‍ ഇതിന് കഴിയും. ഐഎന്‍എസ് അരിധമന്‍ കൂടി സേനയുടെ ഭാഗമാകുന്നതോടെ ഇന്ത്യന്‍ നാവികസേനയുടെ സെക്കന്‍ഡ് സ്‌െ്രെടക്ക് ശേഷി കൂടുതല്‍ ശക്തമാകും. ഒരു സമയത്ത് കുറഞ്ഞത് ഒരു ആണവ അന്തര്‍വാഹിനിയെങ്കിലും സമുദ്രത്തില്‍ പട്രോളിംഗിനായി ഉറപ്പാക്കാന്‍ ഈ നീക്കം സഹായിക്കും. ഇന്ത്യയുടെ നാലാമത്തെ അന്തര്‍വാഹിനിയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.
https://www.facebook.com/Malayalivartha


























