ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണ് ആയുധപൂജയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ്

ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമാണ് ആയുധപൂജയെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ്‌സിംഗ. ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയ അത്യാധുനിക പോര്‍വിമാനത്തില്‍ ആയുധ പൂജ നടത്തിയത് ഇന്ത്യയുടെ വിശ്വാസത്തിന്റെ ഭാഗമായതിനാലാണ്. ഫ്രാന്‍സില്‍ നിന്നും ഇന്ത്യയിലെത്തിയ മന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. 'ഇത് നമ്മുടെ വിശ്വാസമാണ്. ഒരു അതീതശക്തിയുണ്ട്. അതില്‍ ഞാന്‍ കുട്ടിക്കാലം മുതല്‍ വിശ്വസിച്ചുപോരുന്നു. ആളുകള്‍ക്ക് എന്ത് വേണമെങ്കിലും പറയാന്‍ കഴിയും. ശരിയാണെന്ന് തോന്നുന്നത് ഞാന്‍ ചെയ്യും, അത് തുടരുകയും ചെയ്യും. എല്ലാ ആളുകള്‍ക്കും അവരുടെ വിശ്വാസം അനുസരിച്ച് പ്രാര്‍ഥിക്കാനുള്ള അവകാശമുണ്ട്. മറ്റാരെങ്കിലും ഇതേ കാര്യം ചെയ്തിരുന്നുവെങ്കില്‍ ഞാന്‍ എതിര്‍ക്കുമായിരുന്നില്ല'-മന്ത്രി പറഞ്ഞു.
അടുത്ത വര്‍ഷം ഏപ്രിലിലോ മെയ് മാസത്തിലോ ഏഴ് റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയില്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1800 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ഈ വിമാനത്തിന് കഴിയും.
"
https://www.facebook.com/Malayalivartha