നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ തീപിടുത്തം... ഷോര്‍ട്ട് സെര്‍ക്യൂട്ടിൽ മൂന്ന് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടി വെന്തുമരിച്ചു...നിരവധി കുട്ടികൾക്ക് പൊള്ളലേറ്റു...

പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും ഉള്‍പ്പെടെ ചിലര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ പ്രകടനം നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഐപിസി സെക്ഷന്‍ 304 എ വകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എല്‍ബി നഗറിലെ കുട്ടികളുടെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ മൂന്ന് മാസം പ്രായമുള്ള ഒരു ആണ്‍കുട്ടിയാണ് മരിച്ചത്. 5 കുട്ടികള്‍ക്ക് പൊള്ളലേറ്റു. പുലര്‍ച്ചെ 2.55 നാണ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ (എന്‍ഐസിയു) തീപിടിച്ചത്. ഷോര്‍ട്ട് സെര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നതായി എല്‍ബി നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ വി അശോക് റെഡ്ഡി പറഞ്ഞു. അപകടസമയത്ത് 42 കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
https://www.facebook.com/Malayalivartha