ദില്ലിയിൽ അമ്മയെ കൊന്ന് മകൻ ആത്മഹത്യ ചെയ്തതെന്ന്.ദുരൂഹതയേറുന്നു ....

മനുഷ്യ മനസാക്ഷിക്ക് കൂടത്തായി നൽകിയ മുറിവുകൾ ഉണങ്ങിയിട്ടില്ല പിന്നാലെ എത്തി അതുപോലെയുള്ള അടുത്ത വാർത്ത. ദുരൂഹതകൾ ബാക്കി വച്ച് മലയാളികളായ അമ്മയും മകനും മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായ സംഭവം വിരൽ ചൂണ്ടുന്നത് അടുത്ത കൊലപാതക പരമ്പരയാണ് എന്ന സംശയത്തിലേക്കാണ്. കോട്ടയം പാമ്പാടി സ്വദേശി ലിസിയെ (62) വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ പീതംപുരയിൽ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിലും കോളജ് അധ്യാപകനായ മകൻ അലൻ സ്റ്റാൻലിയെ (27) സരായ് കാലെഖാനിൽ റെയിൽപാളത്തിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. എന്നാൽ സംഭവത്തിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കിയതാവാനുള്ള സാധ്യതയാണ് നിലവിൽ പൊലീസ് അന്വേഷിച്ചുവരുന്നത് തന്നെ. ഐഐടി ഡൽഹിയിൽ ഫിലോസഫിയിൽ ഗവേഷണം ചെയ്തിരുന്ന അലൻ കഴിഞ്ഞ വർഷമാണ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചത് തന്നെ.
അതേസമയം 2 മാസം മുൻപ് ലിസി ഡൽഹിയിലെത്തിയ ശേഷം പീതംപുരയിൽ താമസത്തിനായി എത്തിയത്. എന്നാൽ അലനെ അന്വേഷിച്ച് സുഹൃത്തുക്കൾ ഇന്നലെ ഫ്ലാറ്റിലെത്തിയപ്പോഴാണു ലിസിയുടെ മരണം അറിയുന്നത്. തുടർന്നുള്ള അന്വേഷണത്തിലാണ് അലന്റെ മൃതദേഹവും കണ്ടെത്താൻ ഇടയായത്. പാമ്പാടി വെള്ളൂർ കൂട്ടുങ്കൽ കുടുംബാംഗമാണു ലിസി വെള്ളൂർ അണ്ണാടിവയൽ അശോക് നഗറിലായിരുന്നു താമസിച്ചിരുന്നത്. റിട്ട. സൈനിക ഉദ്യോഗസ്ഥനായ ആദ്യ ഭർത്താവ് പാമ്പാടി വെള്ളൂർ സ്വദേശി സ്റ്റാൻലി 2014ൽ മരിച്ചിരുന്നു. ലിസിക്ക് ഈ ബന്ധത്തിൽ അലനു പുറമേ ഒരു മകൻ കൂടിയുള്ളതായാണ് റിപ്പോർട്ട്.
ഇതേതുടർന്ന് ലിസി 2017 ൽ തൊടുപുഴ നെയ്യശ്ശേരി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസനെ വിവാഹം കഴിച്ചു. എന്നാൽ ഖത്തറിൽ ഉദ്യോഗസ്ഥനായിരുന്ന ജോണിന്റെ ആദ്യഭാര്യ വൽസമ്മ 11 വർഷം മുൻപു രോഗബാധിതയായി മരിച്ചിരുന്നു. ലിസിയുമായുള്ള പുനർവിവാഹം കഴിഞ്ഞ് ഒന്നര വർഷത്തിനു ശേഷം 2018 ഡിസംബർ 31നു ജോണിനെ (65) വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയുണ്ടായയത്. ഇതിൽ ലിസിക്കും അലനുമെതിരെ ആത്മഹത്യാപ്രേരണക്കുറ്റം ആരോപിച്ച് ജോണിന്റെ ആദ്യ ഭാര്യയിലെ മക്കൾ നൽകിയ പരാതിയിൽ തൊടുപുഴ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു. കേസ് റദ്ദാക്കാൻ ലിസിയും അലനും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം തള്ളുകയും ഈ വർഷം ഓഗസ്റ്റ് 8നു സമഗ്ര അന്വേഷണത്തിനും ഉത്തരവിടുകയും ചെയ്തു.
അതോടൊപ്പം തന്നെ 565 ദിവസത്തെ ദാമ്പത്യത്തിനിടെ 2 കോടിയിലേറെ രൂപയും സ്വത്തുരേഖകളും ലിസി കൈവശപ്പെടുത്തിയെന്നും ഇതിനുശേഷവും സ്വത്തിനായി സമ്മർദം തുടർന്നതാണു ജോൺ വിൽസന്റെ മരണത്തിനു കാരണമെന്നും മക്കൾ ഹൈക്കോടതിയിൽ ആരോപിക്കുകയായിരുന്നു. ഹൈക്കോടതി നിർദേശപ്രകാരമുള്ള അന്വേഷണം രണ്ടാഴ്ച മുൻപ് ആരംഭിച്ചതായി ഇടുക്കി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ എസ്പി ടി.എ. ആന്റണി വ്യക്തമാക്കി. 6 പേരിൽനിന്നു മൊഴിയെടുത്ത ശേഷം ചോദ്യം ചെയ്യലിനായി ലിസിക്ക് നോട്ടീസും നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഇരുവരുടെയും മരണം. ഫ്ലാറ്റിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ഇരുവരും വിഷാദത്തിലായിരുന്നെന്നും ജീവനൊടുക്കാൻ അലൻ സ്റ്റാൻലി അമ്മയെ പ്രേരിപ്പിച്ചിരുന്നതായും ചില സൂചനകൾ പൊലീസിനു ലഭിച്ചിട്ടുള്ളതായാണ് റിപ്പോർട്ട്. തൊടുപുഴ നെയ്യശേരി സ്വദേശി കുളങ്ങരത്തൊട്ടിയിൽ കെ.ജോൺ വിൽസന്റെ (65) മരണത്തിനു പിന്നിലെ ദുരൂഹതകളെക്കുറിച്ച് ഇടുക്കി ക്രൈംബ്രാഞ്ച് നടത്തിവരുന്ന അന്വേഷണം തുടരുമെന്നും അവസാനിപ്പിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി: ടി. എ. ആന്റണി വ്യക്തമാക്കുകയുണ്ടായി. ദുരൂഹതകൾ മറയുമ്പോൾ ഒരുപക്ഷെ പുറത്തുവരിക അടുത്ത കൂടത്തായി ആകുമോ എന്ന ആശങ്കയും ഉണ്ട്.
https://www.facebook.com/Malayalivartha