ഹരിയാനയിൽ ബിജെപിയുടെ ഗുസ്തിയ്ക്ക് രക്ഷയില്ല ! ബി.ജെ.പി ഇറക്കിയ ഗുസ്തി താരങ്ങള്‍ക്ക് തോല്‍വിയെന്ന് എക്‌സിറ്റ് പോള്‍.

ഹരിയാനയില്‍ ബി.ജെ.പിയുടെ പ്രതീക്ഷ വാനോളം ആണ് എന്നാൽ സ്ഥാനാര്‍ഥികളില്‍ ചിലര്‍ പരാജയപ്പെടുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന പ്രവചനങ്ങള്‍. തെരഞ്ഞെടുപ്പിനു മുന്‍പ് ബി.ജെ.പിയില്‍ ചേര്‍ന്ന ഗുസ്തി താരങ്ങളായ യോഗേശ്വര്‍ ദത്ത്, ബബിത ഫോഗാട്ട് എന്നിവരുടെ പരാജയമാണ് എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ന്യൂസ് 18-ഇപ്‌സോസ് എക്‌സിറ്റ് പോള്‍ ഫലമാണ് ഇങ്ങനെ പ്രവചിക്കുന്നത്. ബറോഡ, ദാദ്രി മണ്ഡലങ്ങളിലാണ് യഥാക്രമം യോഗേശ്വറും ബബിതയും മത്സരിച്ചത്. അതേസമയം ഹരിയാനയിലും ബി.ജെ.പി അധികാരത്തിലേറുമെന്നാണ് എക്‌സിറ്റ് ടൈംസ് നൗ, റിപബ്ലിക് ടി.വി, എ.ബി.പി ന്യൂസ്, ടി.വി 9 ഭാരത് വര്‍ഷ്, ന്യൂസ് 18 എന്നീ അഞ്ച് എക്സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.
90-ല്‍ 69-ഉം ബി.ജെ.പി നേടുമെന്നാണ് പോള്‍ പ്രവചനം. കോണ്‍ഗ്രസ് 11 സീറ്റില്‍ മാത്രമാണ് ജയം നേടുകയെന്നും മറ്റുള്ളവര്‍ പത്ത് സീറ്റുകള്‍ നേടുമെന്നുമാണ് എക്സിറ്റ് പോളുകള്‍ പറയുന്നത്.എന്തായാലും ഫലം വരുമ്പോൾ അന്തിമഫലം വൃക്തമാകും .
https://www.facebook.com/Malayalivartha