ഇന്‍ഡിഗോ വിമാന കമ്പനിയുടെ സെര്‍വറുകള്‍ തകരാറിലായി... യാത്രക്കാര്‍ ക്ലേശത്തില്‍
ഇന്‍ഡിഗോ വിമാന കമ്പനിയുടെ സെര്‍വറുകള്‍ തകരാറിലായതോടെ യാത്രക്കാര്‍ ക്ലേശത്തില്‍. രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലും ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് ചെക്ക് ഇന്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ ബുദ്ധിമുട്ടായതോടെ വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനവും മന്ദഗതിയിലായി. അതേസമയം, സെര്‍വര്‍ തകരാറായതോടെ ഇന്‍ഡിഗോ വിമാനങ്ങള്‍ വൈകിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെര്‍വര്‍ തകരാറിലാണെന്നും ഇന്‍ഡിഗോ കൗണ്ടറുകളില്‍ പതിവില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്നും കമ്ബനി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. യാത്രക്കാര്‍ ദയവുചെയ്ത് സഹകരിക്കണമെന്നും എത്രയും പെട്ടെന്ന് തകരാര്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും കമ്ബനി വ്യക്തമാക്കി.
അതേസമയം, സെര്‍വര്‍ തകരാറിലായതോടെ രാജ്യത്തെ മിക്ക വിമാനത്താവളങ്ങളിലെയും ഇന്‍ഡിഗോ കൗണ്ടറുകളില്‍ യാത്രക്കാരുടെ നീണ്ട ക്യൂവാണുള്ളത്. എങ്കിലും സര്‍വീസുകളെ കാര്യമായി ഈ സെര്‍വര്‍ തകരാര്‍ ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha