പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും.... 11.30-നാണ് സത്യപ്രതിജ്ഞ ചടങ്ങ്... ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് തുടങ്ങിയവര്‍ ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുക്കും
പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ഇന്ന് ചുമതലയേല്‍ക്കും.... 11.30-നാണ് സത്യപ്രതിജ്ഞ ചടങ്ങ്... ദേശീയ സെക്രട്ടറി വൈ. സത്യകുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന മുന്‍ സെക്രട്ടറി ബി. രാധാകൃഷ്ണമേനോന് തുടങ്ങിയവര്‍ ബിജെപിയെ പ്രതിനിധാനം ചെയ്തു ചടങ്ങില്‍ പങ്കെടുക്കും. കുടുംബത്തോടൊപ്പം ശ്രീധരന് പിള്ള ഇന്നലെ മിസോറാമില്‍ എത്തിയിരുന്നു.
2011-14 കാലത്ത് വക്കം പുരുഷോത്തമനും 2018-19 കാലത്ത് കുമ്മനം രാജശേഖരനും മിസോറം ഗവര്‍ണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കെ മിസോറം ഗവര്‍ണറാകുന്ന രണ്ടാമത്തെയാളാണ് ശ്രീധരന്‍പിള്ള. കുമ്മനം രാജശേഖരനും ബിജെപി സംസ്ഥാന അധ്യക്ഷനായിരിക്കേയാണ് മിസോറമിലേക്ക് നിയോഗിക്കപ്പെട്ടത്. മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍പിള്ള.
https://www.facebook.com/Malayalivartha