ജങ്ക് ഫുഡുകള്‍ക്ക് സ്കൂള്‍ കാന്റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തും നിരോധനം... അടുത്ത മാസം മുതല്‍ ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രാബല്യത്തില്‍
ജങ്ക് ഫുഡുകള്‍ക്ക് സ്കൂള്‍ കാന്റീനിലും 50 മീറ്റര്‍ ചുറ്റുവട്ടത്തും നിരോധനം... അടുത്ത മാസം മുതല്‍ ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയുടെ ഉത്തരവ് പ്രാബല്യത്തില്‍. സ്കൂള്‍ ഹോസ്റ്റലുകളിലെ മെസുകളിലും ഇനി ജങ്ക് ഫുഡ് വിതരണം ചെയ്യാന്‍ പാടില്ല. ഫുഡ് സേഫ്റ്റി അഥോറിറ്റി ഓഫ് ഇന്ത്യയാണ് ഉത്തരവ് പുറത്തിറക്കിയത്. ഡിസംബര്‍ ഒന്നു മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരും. കോള, ചിപ്സ്, ബര്‍ഗര്‍, പീസ, കാര്‍ബണേറ്റഡ് ജൂസുകള്‍ തുടങ്ങി ജങ്ക് ഫുഡ് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന എല്ലാ ഭക്ഷണങ്ങള്‍ക്കും നിരോധനം ബാധകമാണ്.
സ്കൂള്‍ കായികമേളകളില്‍ ജങ്ക് ഫുഡുകളുടെ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വിലക്കി. ശരിയായ ഭക്ഷണ രീതി വിദ്യാര്‍ഥികളില്‍ ശീലിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം
"
https://www.facebook.com/Malayalivartha