മുലപ്പാൽ കഴിഞ്ഞാൽ കുട്ടികള്‍ കൂടുതൽ കുടിക്കുന്നത് പശുവിൻ പാൽ; നാടന്‍ പശുവിൻറെ പാലില്‍ സ്വര്‍ണമുണ്ട്; പ്രസ്താവനയുമായി പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ്
നാടന്‍ പശുവിൻറെ പാലില്‍ സ്വര്‍ണമുണ്ടെന്ന് പശ്ചിമബംഗാള്‍ ബിജെപി പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു. മുലപ്പാൽ കഴിഞ്ഞാൽ കുട്ടികള്‍ കുടിക്കുന്നത് നാടന്പശുവിൻറെ പാലാണ്. ഈ കാരണത്താൽ പശു നമ്മുടെ അമ്മയാണെന്നും അദേഹം പറഞ്ഞു. നാടൻ പശുക്കൾ മാത്രമാണ് അമ്മയാണെന്നും വിദേശ പശുക്കളല്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. നാടന്‍ പശുവിന് പാല് കുടിച്ച് ഒരാള്‍ക്ക് ഉപജീവമാണ് നമ്മുടെ മാതാവ്. വിദേശ പശുക്കളൊന്നുമല്ലെന്നും ദിലീപ് ഘോഷ് പറയുകയുണ്ടായി. മാത്രമല്ല നാടന്‍ പശുക്കളുടെ മുതുകിലുള്ള മുഴയില്‍ സൂര്യ പ്രകാശം പതിക്കുമ്പോൾ സ്വര്‍ണം ഉണ്ടാകും . ബര്‍ദ്ദനില്‍ നടന്ന ഗോപ അഷ്ടമി ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ദിലീപ് ഘോഷ് പ്രസ്താവന നടത്തിയത്.
മാത്രമല്ല ബീഫ് കഴിക്കുന്നവരെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. വിദേശ നായ്ക്കളെ വാങ്ങി അവയുടെ വിസര്‍ജ്യം വാരിക്കളയുന്നതില്‍ അഭിമാനിക്കുന്നവരാണ് വഴിയരികില്‍ നിന്ന് ബീഫ് കഴിക്കുന്നവരെന്നും ബിജെപി നേതാവ് ദിലീപ് ഘോഷ് പറയുകയുണ്ടായി. ഏത് മാംസവും നിങ്ങള്‍ക്ക് ഭക്ഷിക്കാം. പക്ഷേ അത് വീട്ടില്‍ വച്ച് മാത്രമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha