Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലാനിന പ്രതിഭാസം... ഉത്തരേന്ത്യയില്‍ കടുത്ത ശൈത്യവും മഞ്ഞുവീഴ്ചയും; കേരളത്തില്‍ കൂടുതല്‍ മഴയും ഉണ്ടാവുമെന്ന് കാലാവസ്ഥ വിദഗ്ദ്ധരുടെ വിലയിരുത്തല്‍


സിനിമ സെറ്റില്‍ കുഴഞ്ഞുവീണു തമിഴ് ഹാസ്യ താരം .... ചികിത്സയിലിരിക്കെ റോബോ ശങ്കര്‍ അന്തരിച്ചു....സംസ്‌കാരം ഇന്ന്


പമ്പയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.... ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും...3000ത്തിലധികം പ്രതിനിധികള്‍ അയ്യപ്പസംഗമത്തില്‍ പങ്കെടുക്കും


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..

ഗഡ്ഗരി ഇറങ്ങും, കളി മാറും, ആ നീക്കം കണ്ട് ശിവസേന; ശിവസേന ആവശ്യങ്ങള്‍ അറിയിച്ചാല്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകുമെന്ന് ബിജെപി

06 NOVEMBER 2019 02:35 PM IST
മലയാളി വാര്‍ത്ത

വാതില്‍ 24 മണിക്കൂറും, തുറന്നിട്ടിരിക്കുകയാണെന്നും ശിവസേന ആവശ്യങ്ങള്‍ അറിയിച്ചാല്‍ ചര്‍ച്ച ചെയ്ത് മുന്നോട്ടു പോകുമെന്നും ബിജെപി. മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കുന്നതില്‍ ബിജെപിയില്‍ നിന്നു രേഖാമൂലം ഉറപ്പു വേണമെന്ന് ആവര്‍ത്തിച്ച് ശിവസേന. മഹാരാഷ്്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധിക്കു പരിഹാരമുണ്ടായില്ലെങ്കിലും ബിജെപി - സേനാ ചര്‍ച്ചയ്ക്കുള്ള സാധ്യത തുറന്നതാണ് ഇന്നലെയുണ്ടായ മാറ്റം.

ശിവസേനയുമൊത്ത് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇല്ലെന്ന് സോണിയ; അനിശ്ചിതത്വം തുടരുന്നു. ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ തന്നെ പുതിയ സര്‍ക്കാര്‍ ഉടന്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രകാന്ത് പാട്ടീല്‍ അറിയിച്ചു. അതിനിടെ, പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ശിവസേനാ നേതാവ് കിഷോര്‍ തിവാരി ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനു കത്തെഴുതി. ഗഡ്കരി ഇടപെട്ടാല്‍ 2 മണിക്കൂറിനകം പ്രശ്‌നം പരിഹരിക്കുമെന്നാണു കത്തില്‍.

ഫഡ്‌നാവിസിന്റെ വസതിയില്‍ കോര്‍ കമ്മിറ്റി യോഗം. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ യോഗം ചേരുന്നതും ശിവസേനയിലേക്കു പാലമിട്ടതും ആദ്യം. വകുപ്പുവിഭജനം മാത്രം ചര്‍ച്ചയാകാമെന്നും ഉറപ്പ് എഴുതിനല്‍കി ചര്‍ച്ച നടത്താന്‍ ഇത് ഇന്ത്യയും പാക്കിസ്ഥാനുമല്ലെന്നും മന്ത്രി ഗിരീഷ് മഹാജന്‍. സര്‍ക്കാര്‍ രൂപീകരണത്തിന് തങ്ങള്‍ തടസ്സമാകില്ലെന്നു കഴിഞ്ഞ ദിവസം പറഞ്ഞ സഞ്ജയ് റാവുത്ത് വീണ്ടും മലക്കം മറിഞ്ഞു. സര്‍ക്കാര്‍ രൂപീകരണം 'അധികാരമൊഴിയുന്ന' മുഖ്യമന്ത്രിയുടെ തീരുമാനം അനുസരിച്ചിരിക്കുമെന്നു ശിവസേനാ മുഖപത്രത്തില്‍ ലേഖനം. അടുത്ത മുഖ്യമന്ത്രി സേനയില്‍ നിന്നാകുമെന്നും പ്രതികരണം. ഇതിനിടെ, അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ സ്മൃതി മണ്ഡപം ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ സന്ദര്‍ശിച്ചതു ബിജെപിബന്ധം വിട്ടിട്ടില്ലെന്നതിന്റെ സൂചനയുമായി. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപിയും ശിവസേനയും പരാജയപ്പെട്ടാല്‍ ബദല്‍മാര്‍ഗം നോക്കുമെന്ന് എന്‍സിപി മഹാരാഷ്ട്ര അധ്യക്ഷന്‍ ജയന്ത് പാട്ടീല്‍. മോദി മന്ത്രിസഭയില്‍ നിന്ന് ശിവസേനയുടെ ഏക കേന്ദ്രമന്ത്രി അരവിന്ദ് സാവന്ത് രാജിവച്ച് ബിജെപി കൂട്ടുകെട്ട് അവസാനിപ്പിച്ചാല്‍ മാത്രം ചര്‍ച്ചയെന്നും നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മകളല്ല ഒരു കേസ് മാത്രമാണ്  (17 minutes ago)

ലോകമെമ്പാടുമുള്ള കാലാവസ്ഥയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കും....  (18 minutes ago)

ചിലര്‍ക്ക് തൊഴില്‍ നഷ്ടത്തിനും ജയില്‍വാസത്തിനും സാധ്യത .... കന്നിമാസത്തെ പൊതുവായ ഫലം ഇങ്ങനെ....  (28 minutes ago)

പിഴ തീരുവ യുഎസ് ഒഴിവാക്കിയേക്കാം  (37 minutes ago)

ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (38 minutes ago)

തമിഴ് ഹാസ്യ താരം റോബോ ശങ്കര്‍ അന്തരിച്ചു...  (50 minutes ago)

ആഗോള അയ്യപ്പസംഗമം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും..  (1 hour ago)

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി  (7 hours ago)

തമിഴ് ഹാസ്യതാരം റോബോ ശങ്കര്‍ അന്തരിച്ചു  (7 hours ago)

രാഹുലിനെതിരെയുളള ലൈംഗികാരോപണം; അന്വേഷണ സംഘത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥയും  (8 hours ago)

തൊഴിലില്ലാത്ത ബിരുദധാരികള്‍ക്ക് ധനസഹായം പ്രഖ്യാപിച്ച് നിതീഷ് കുമാര്‍  (8 hours ago)

അദാനിക്ക് ക്ലീന്‍ചിറ്റ് നല്‍കി സെബി  (8 hours ago)

കുടുംബവഴക്കിനെത്തുടര്‍ന്ന് ഭാര്യ താമസിക്കുന്ന വീട്ടിലെത്തി ഭര്‍ത്താവിന്റെ അതിക്രമം  (9 hours ago)

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (10 hours ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (11 hours ago)

Malayali Vartha Recommends