Widgets Magazine
13
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആണവായുധം പ്രയോ​ഗിക്കാൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇറാൻ ഭരണകൂടം..ഇറാൻ എംബസിക്ക് നേരെ ഇസ്രായേൽ ബോംബാക്രമണം നടത്തിയിരുന്നു... ഇതിന് ഇറാൻ മറുപടി നൽകിയത് ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ചായിരുന്നു..


സൈബർ കുറ്റകൃത്യങ്ങളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, 28,200 മൊബൈൽ ഹാൻഡ്‌സെറ്റുകൾ ബ്ലോക്ക് ചെയ്യാൻ കേന്ദ്ര ടെലികോം വകുപ്പിന്റെ നിർദേശം..


കരമനയിൽ അഖിലെന്ന യുവാവിനെ നടുറോഡിൽ അതിക്രൂരമായി, കൊലപ്പെടുത്തിയ കേസിൽ നിർണ്ണായകമായത് ആക്രമത്തിന്റെ ദൃശ്യങ്ങൾ... റോക്കിയുടെ ആരാധകരായി ചമഞ്ഞ് സ്റ്റാറാകാനാണ് പ്രതികൾ അന്തുവിനെ കൊന്ന നിഷ്ഠൂര കൃത്യം ചെയതത്...


എല്ലാ ജില്ലകളിലും വേനൽ മഴയ്ക്ക് സാധ്യത:- ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ യെലോ അലേർട്ട് | കേരള, ലക്ഷദ്വീപ്, കർണാടക തീരത്ത് മത്സ്യബന്ധനത്തിന് തടസ്സമില്ല....


ആർഎംപി നേതാവ് കെഎസ് ഹരിഹരൻ്റെ സ്ത്രീവിരുദ്ധ പരാമർശം....സിപിഐഎം വർഗീയതക്കെതിരെ നാട് ഒരുമിക്കണം എന്ന മുദ്രാവാക്യവുമായി, വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിലായിരുന്നു ഇത്തരത്തിൽ ഒരു പ്രയോഗം നടത്തിയത്...

പെണ്‍കുട്ടിയെ ഇഷ്ടമല്ല, ജനിച്ച് 15ാംദിവസം പിതാവ് കുത്തിക്കൊലപ്പെടുത്തി

06 NOVEMBER 2019 04:12 PM IST
മലയാളി വാര്‍ത്ത

പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള മകളെ കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്‌നാട്ട് വില്ലുപുരം ജില്ലയിലാണ് സംഭവം. പിതാവ് വരദരാജനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. അമ്മയുടെ പരാതിയിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്ന കുഞ്ഞിനെ ആരും അറിയാതെ എടത്തുകൊണ്ടു പോയി കൊലപ്പെടുത്തി കടല്‍ക്കരയില്‍ കുഴിച്ചിടുകയായിരുന്നു വരദരാജന്‍. പെണ്‍കുട്ടി ജനിച്ചത് മുതല്‍ കൊലപ്പെടുത്തുമെന്ന് ഇയാള്‍ ഭീഷണി മുഴക്കിയിരുന്നതായി ഭാര്യ പരാതിയില്‍ പറയുന്നു. ആണ്‍കുട്ടിയെയാണ് ഇയാള്‍ പ്രതീക്ഷിച്ചിരുന്നത്. കാര്യങ്ങള്‍ മറിച്ചായതോടെ വരദരാജന്‍ അസ്വസ്ഥനായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.

വരദരാജന്റെ ഭീഷണിയെ തുടര്‍ന്ന് കുട്ടിയുമായി ഭാര്യ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഭാര്യയുടെ വീട്ടിലെത്തി, അവരെ അനുനയിപ്പിച്ച് കൂട്ടിക്കൊണ്ട് വരുകയായിരുന്നു. കുഞ്ഞിനെ ഉപദ്രവിക്കില്ലെന്ന് വാക്കും കൊടുത്തിരുന്നു. പെണ്‍കുട്ടികള്‍ ബാധ്യതയാണെന്നാണ് ഇപ്പോഴും തമിഴ് ഗ്രാമങ്ങളില്‍ പലയിടങ്ങളിലും ഉളള വിശ്വാസം. ഇതേ ചൊല്ലി ദമ്പിതകള്‍ തമ്മില്‍ തര്‍ക്കങ്ങളും കേസുകളും ഉണ്ടാകാറുണ്ട്. ഉസലാംപെട്ടി എന്ന സ്ഥലത്താണ് തമിഴ്‌നാട്ടില്‍ ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ജനിക്കുന്നത്. അവിടെ കുട്ടികള്‍ കൊല്ലപ്പെടുന്നത് പതിവായതോടെ ജയലളിത മുഖ്യമന്ത്രിയായിരുന്ന കാലത്ത് അമ്മത്തൊട്ടില്‍ പോലൊരു സംവിധാനം തുടങ്ങി. പെണ്‍മക്കളെ ഇഷ്ടമില്ലാത്തവര്‍ക്ക് അവിടെ ഉപേക്ഷിക്കാം. ആ സംവിധാനം കണ്ട് മനസ്സിലാക്കിയാണ് കേരളത്തില്‍ ശുശുക്ഷേമ സമിതികള്‍ക്ക് കീഴില്‍ അമ്മത്തൊട്ടിലുകള്‍ ആരംഭിച്ചത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോഷണ കേസിൽ രണ്ടുപേർ അറസ്റ്റിൽ  (4 hours ago)

നിരന്തര കുറ്റവാളികളായ രണ്ടുപേരെ കാപ്പാ ചുമത്തി നാടുകടത്തി  (4 hours ago)

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്കൻ അറസ്റ്റിൽ  (4 hours ago)

കൊലപാതകശ്രമ കേസിൽ മൂന്നുപേർ അറസ്റ്റിൽ  (4 hours ago)

ഓട്ടോ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ.  (4 hours ago)

വിവാഹ സത്കാരവിവാദം... കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന് എതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ  (4 hours ago)

ആര്‍എംപി നേതാവ് കെ.എസ്.ഹരിഹരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു... ബൈക്കില്‍ എത്തിയവരാണു സ്‌ഫോടക വസ്തു എറിഞ്ഞത്; സ്ഫോടക വസ്തു ആക്രമണത്തിന് പിന്നില്‍ സിപിഐഎം പ്രവര്‍ത്തകരാണെന്ന് കെ കെ രമ എംഎല്‍എ  (5 hours ago)

പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രം ടര്‍ബോയുടെ ട്രെയ്‌ലര്‍ എത്തി  (5 hours ago)

കരമന അഖില്‍ കൊലക്കേസ്... മുഖ്യ പ്രതികളിലൊരാള്‍ കൂടി പിടിയില്‍  (5 hours ago)

നടി പവിത്ര ജയറാം വാഹനാപകടത്തില്‍ മരിച്ചു  (5 hours ago)

ആം ആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാലുള്ള തന്റെ '10 ഗ്യാരണ്ടികള്‍' പ്രഖ്യാപിച്ച് കേജ്രിവാള്‍  (9 hours ago)

ആറ്റംബോംബിനെ ഞങ്ങള്‍ പേടിക്കില്ല, ഞങ്ങള്‍ അത് ഏറ്റെടുക്കും... മണിശങ്കര്‍ അയ്യരുടെ പ്രസ്താവനയ്ക്കെതിരെ അമിത് ഷാ  (9 hours ago)

വനിതാ ജീവനക്കാരിയ്ക്ക് പ്രസവാവധി നിഷേധിച്ച ഉത്തരവ് റദ്ദാക്കി ബോംബെ ഹൈക്കോടതി  (9 hours ago)

16 കോടിയുടെ കുരുമുളകും അടക്കയും മോഷ്ടിച്ച കേസില്‍ മൂന്ന് പേര്‍ പിടിയില്‍  (9 hours ago)

ചടയമംഗലം ജടായു രാമ ക്ഷേത്രത്തെക്കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന ശ്രീമതി മാനിനി രചിച്ച ബഹുവർണ്ണസചിത്ര പുസ്തകം “ജടായു രാമ ക്ഷേത്രം”!!!! സദ്ഗുരു മാതാ അമൃതാനന്ദമയി ദേവി അമൃതപുരിയിൽ പ്രകാശനം ചെയ്തു  (9 hours ago)

Malayali Vartha Recommends