Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ബി.ജെ.പിയിലേക്ക് ഒഴുക്ക്; കമൽഹാസന്‌റെ മക്കള്‍ നീതി മയ്യത്തിൽ നിന്ന് മൂന്ന് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

06 NOVEMBER 2019 05:28 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട്ടില്‍ സൂപ്പര്‍ താരം കമല്‍ഹാസന്റെ പാര്‍ട്ടി മക്കള്‍ നീതി മയ്യത്തിന് വൻ തിരിച്ചടി. മല്‍ഹാസന്‍ രൂപീകരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തിന്റെ മൂന്ന് പ്രധാന നേതാക്കള്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എം.എന്‍.എമ്മിന്റെ സ്ഥാനാര്‍ത്ഥികളായി മത്സരിച്ച മൂന്ന് പേരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.

എന്‍. രാജേന്ദ്രന്‍, ടി. രവി, എസ്. സുകന്യ എന്നീ സ്ഥാനാര്‍ത്ഥികളാണ് എം.എന്‍.എം വിട്ടത്. ബി.ജെ.പി സംസ്ഥാന സമിതി ഓഫീസില്‍ നടന്ന ചടങ്ങില്‍ മുന്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിലാണ് ഇവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം അണ്ണാ ഡിഎംകെയ്ക്ക് ബദലാവാനുള്ള ശ്രമത്തിനിടെയാണ് തിരിച്ചടിയുണ്ടായത്.

മയത്തിന്റെ അറക്കോണം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായ രാജേന്ദ്രന്‍, കൃഷ്ണഗിരി മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ശ്രീകാരുണ്യ, ചിദംബരത്ത് നിന്ന് മത്സരിച്ച രവി എന്നിവരാണ് ബിജെപിയിലേക്ക് പോയത്. അതേസമയം സംസ്ഥാനത്ത് രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മക്കള്‍ നീതി മയ്യത്തിന്റെ പ്രവര്‍ത്തനം ദുര്‍ബലമാണ്. മികച്ച സംഘാടക പ്രവര്‍ത്തനവും പാര്‍ട്ടിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മോശം പ്രകടവും നേതാക്കളുടെ കൊഴിഞ്ഞുപോക്കിന് കാരണമായിരിക്കുകയാണ്.

ഞങ്ങള്‍ വളരെ യുവത്വം നിറഞ്ഞ് നില്‍ക്കുന്ന പാര്‍ട്ടിയാണ്. നിരവധി പേര്‍ ഞങ്ങള്‍ക്കൊപ്പമുണ്ട്. ഞങ്ങളുടെ നേതാവായ കമല്‍ഹാസനാണ് പാര്‍ട്ടിയുടെ ശക്തി. യുവാക്കള്‍ക്ക് ഇപ്പോഴും ഈ പാര്‍ട്ടിയില്‍ വിശ്വാസമുണ്ട്. എന്തുകൊണ്ടാണ് മൂന്നംഗങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നതെന്ന് ഞങ്ങള്‍ വിശകലനം ചെയ്യും. പാര്‍ട്ടിയില്‍ ഏതെങ്കിലും തരത്തിലുള്ള സ്ഥാനം കിട്ടാത്തത് കൊണ്ടാണ് അവര്‍ രാജിവെച്ച്‌ പോയതെന്ന് വിശ്വസിക്കുന്നില്ലെന്ന് മക്കള്‍ നീതി മയ്യം വക്താവ് പറഞ്ഞു.

മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതൃത്വം ഒന്നാകെ പൊളിച്ചെഴുതാനുള്ള ഓട്ടത്തിലാണ്. നേരത്തെ പുതിയ 16 നേതാക്കളെ സംസ്ഥാന തലത്തില്‍ നിയമിച്ചിരുന്നു. വിവിധ ഘടകങ്ങളിലായിട്ടായിരുന്നു നിയമനം. അതേസമയം ബിജെപി മറ്റ് പാര്‍ട്ടികളില്‍ നിന്ന് കൂടുതല്‍ നേതാക്കളെ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. പാര്‍ട്ടി ശക്തിപ്പെടുത്താനും തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനുമായി പ്രശാന്ത് കിഷോറിനെ നേരത്തെ നിയമിച്ചിരുന്നു കമല്‍ഹാസന്‍. എന്നാല്‍ ബിജെപിയുടെ വരവിനെ ശരിക്കും ഭയപ്പെടുന്നുണ്ട് കമല്‍ എന്നാണ് പൊതുവെയുള്ള അടക്കംപറച്ചിൽ.

2018 ഫെബ്രുവരിയിലാണ് കമല്‍ഹാസന്‍ എം.എന്‍.എം രൂപീകരിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച പാര്‍ട്ടി ആകെ 3.72 ശതമാനം വോട്ടാണ് നേടിയത്. സംഘടന സംവിധാനത്തെ പുതുക്കി പണിത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിനൊരുങ്ങുകയാണ് മക്കൾ നീതി മയ്യം. മക്കൾ നീതി മയ്യം എന്നാൽ ജനങ്ങളുടെ നീതികേന്ദ്രം' എന്നാണ് അർത്ഥം. 2018 ഫെബ്രുവരി 21-ന് മധുരയിൽ വച്ച് കമൽ ഹാസൻ തന്നെയാണ് പാർട്ടിയുടെ രൂപീകരണം പ്രഖ്യാപിച്ചത്. വെളുത്ത പശ്ചാത്തലത്തിൽ പാർട്ടി ചിഹ്നം ആലേഖനം ചെയ്ത പതാകയും അന്ന് പുറത്തിറക്കിയിരുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള സഹകരണത്തെ സൂചിപ്പിക്കുന്ന ആറു കൈകളും അതിനു മധ്യത്തിൽ ഒരു നക്ഷത്രവുമാണ് പാർട്ടി ചിഹ്നം. ഇതിൽ മൂന്നുവീതം കൈകൾ ചുവപ്പ്, വെളുപ്പ് നിറങ്ങളിലാണ്. ചേർത്തുപിടിച്ച ആറു കൈകൾക്കു നടുവിൽ കറുത്ത പശ്ചാത്തലത്തിലാണ് നക്ഷത്രത്തിന്റെ സ്ഥാനം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends