ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകും; എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു വലയസൂര്യഗ്രഹണം വരുന്നു

വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വലയസൂര്യഗ്രഹണം കാണാന്‍ അവസരം. ഡിസംബര്‍ 26 നാണ് ഈ അപൂര്‍വ്വ സംഭവം ദര്‍ശിക്കാന്‍ സാധിക്കുക. ഭംഗിയേറിയ സ്വര്‍ണവലയംപോലെ സൂര്യന്‍ പ്രത്യക്ഷമാകുന്നതാണ് വലയഗ്രഹണം എന്നറിയപ്പെടുന്നത്. എട്ടുവര്‍ഷത്തിനുശേഷമാണ് വലയസൂര്യഗ്രഹണം വരുന്നത്. ഇതിനുമുമ്ബ് 2011-ലാണ് പൂര്‍ണവലയഗ്രഹണമുണ്ടായത്. ഇത്തവണ കല്‍പ്പറ്റയിലാണ് വലയസൂര്യനെ നന്നായി കാണാന്‍ സാധിക്കുകയെന്ന് ജ്യോതിശ്ശാസ്ത്രവിദഗ്ധന്‍ പ്രൊഫ.കെ. പാപ്പുട്ടി പറഞ്ഞു.
കഴിഞ്ഞ തവണ കോവളത്താണ് പൂര്‍ണവലയം കണ്ടത്. ഇത്തവണ കല്‍പ്പറ്റ കൂടാതെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം തുടങ്ങിയ വടക്കന്‍ജില്ലകളിലും വലയം കൂടുതല്‍ ദൃശ്യമാവും. രാവിലെ 8.05-മുതല്‍ 11.15 വരെയാണ് ഗ്രഹണം. എന്നാല്‍ ഇത് കണ്ണുകൊണ്ട് നേരിട്ട് നോക്കുന്നത് സുരക്ഷിതമല്ല. എക്ലിപ്‌സ് വ്യൂവേഴ്‌സ് കണ്ണട ഉപയോഗിക്കാമെന്നും ദൂരദര്‍ശിനി വഴി ഫില്‍ട്ടര്‍ ഉപയോഗിച്ചോ സ്‌ക്രീനിലേക്ക് പതിപ്പിച്ചോ കാണാമെന്നും പ്രൊഫ.കെ. പാപ്പുട്ടി വ്യക്തമാക്കി.
ശാസ്ത്രാധ്യാപകരുടെ കൂട്ടായ്മയായ ലേണിങ് ടീച്ചേഴ്‌സ് വലയസൂര്യഗ്രഹണത്തെക്കുറിച്ചുള്ള വലയസൂര്യഗ്രഹണം കാണാനും ഇതേപ്പറ്റിയുള്ള സംശയനിവാരണത്തിനും സൗകര്യങ്ങള്‍ ഒരുക്കുന്നുണ്ടെന്ന് കണ്‍വീനര്‍ കെ.പി. മനോജ് പറഞ്ഞു. . 2031-ലാണ് അടുത്ത വലയസൂര്യഗ്രഹണം കാണാന്‍ കഴിയുക. തെക്കന്‍കേരളത്തിലാണ് ഇത് ദൃശ്യമാവുക.
അതേസമയം വലയസൂര്യഗ്രഹണം ലോകത്തെ കാണിക്കാന്‍ വയനാട് ഒരുങ്ങുകയാണ് . വരുന്ന ഡിസംബർ 26ന് ആകാശത്ത് സംഭവിക്കുന്ന വലയസൂര്യഗ്രഹണം, ഏറ്റവും നന്നായി കാണാനാവുന്ന സ്ഥലങ്ങളില്‍ ഒന്നാണ് വയനാട്ടിലെ കല്‍പറ്റ. വിപുലമായ പരിപാടികളാണ് ശാസ്ത്ര പ്രേമികള്‍ അന്നേദിവസം ജില്ലയില്‍ സംഘടിപ്പിക്കുന്നത്.
സാധാരണ ഭൂമിയില്‍നിന്നും കാണുന്ന സൂര്യബിംബത്തെ ചന്ദ്രന്‍ മറയ്ക്കുന്നതാണ് സൂര്യഗ്രഹണം. സൂര്യനും ഭൂമിക്കുമിടയില്‍ ചന്ദ്രന്‍ കടന്നുവരുമ്പോള്‍ ഇത് സംഭവിക്കും. ചില സന്ദർഭങ്ങളില്‍ ചന്ദ്രന് ഭൂമിയില്‍നിന്നും സൂര്യനെ പൂർണമായി മറയ്ക്കാനാകില്ല, അപ്പോള്‍ ഒരു വലയം ബാക്കിയാകും, ഇതാണ് വലയ സൂര്യഗ്രഹണം. അപൂർവമായി സംഭവിക്കുന്ന ഈ പ്രതിഭാസം വരുന്ന ഡിസംബർ 26ന് രാവിലെ 9.27ന് മാനത്ത് കാണാം.
ലോകത്തുതന്നെ ഏറ്റവും നന്നായി വലയ സൂര്യഗ്രഹണം കാണാനാവുക വയനാട് കല്‍പറ്റയില്‍വച്ചാണെന്ന് സൂര്യഗ്രഹണ മാപ്പില്‍ വ്യക്തമാകുന്നു. ക്രിസ്മസ് അവധിദിവസം കൂടിയായ അന്ന് കാർമേഘം കാഴ്ച മറച്ചില്ലെങ്കില്‍ വലയസൂര്യഗ്രഹണ കാഴ്ച ആഘോഷമാക്കാനാണ് ജില്ലയിലെ ശാസ്ത്രപ്രേമികളുടെ തീരുമാനം. ലോകത്തെ പ്രമുഖ ശാസ്ത്രജ്‍ഞരും ശാസ്ത്ര പ്രേമികളും വിദ്യാർത്ഥികളും അപൂർവ കാഴ്ച കാണാന്‍ ഡിസംബർ 26ന് വയനാട്ടിലേക്കെത്തും
26 ന് വൈകുന്നേരം നാലു മണിയോടെ ഏകദേശം മൂന്ന് മിനിട്ടാണ് ഗ്രഹണം കാണാന്‍ സാധിക്കുന്നത് . അപൂര്‍വ്വ ദിവസമായ അന്ന് നിരവധി ശാസ്ത്ര- സാമൂഹ്യ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രസാഹിത്യപരിഷത്ത്, ആസ്‌ട്രോ കേരളാ എസൈന്‍സ് ഗ്ലോബല്‍ തുടങ്ങിയ സംഘടനകള്‍.
https://www.facebook.com/Malayalivartha