ജമ്മു കാശ്മീരില്‍ കനത്ത മഞ്ഞുവീഴ്ച.... ദേശീയ പാതയിലെ ഗതാഗതം തടസ്സപ്പെട്ടു, നാലായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞുവീഴ്ച തുടരുന്നു. ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ ഗതാഗതം വെള്ളിയാഴ്ചയും തടസപ്പെട്ടു. തുടച്ചയായ രണ്ടാം ദിവസമാണ് ദേശീയപാത അടക്കുന്നത്. റോഡ് ഗതാഗതം താറുമാറായതിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലായി നാലായിരത്തോളം വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുകയാണ്.
ജമ്മുവില്‍ നിന്ന് പൂഞ്ച്, രജൗരി, ഷോപ്പിയാന്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഗതാഗതവും മുടങ്ങിയിരിക്കുകയാണ്. കനത്ത മഞ്ഞുവീഴ്ച ശ്രീനഗര്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ജനജീവിതത്തെയും ബാധിച്ചിട്ടുണ്ട്. വരുന്ന കുറച്ചു ദിവസം കൂടി മഞ്ഞുപെയ്ത്ത് തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്
https://www.facebook.com/Malayalivartha