തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്.... ഡിസംബർ 27-ന് പ്രതിദിന വിൽപന നടന്നത് 5.13 ലക്ഷം ലഡ്ഡു

കഴിഞ്ഞ വർഷം തിരുപ്പതി ലഡ്ഡുവിന് റെക്കോർഡ് വിൽപ്പനയെന്ന് റിപ്പോർട്ട്. തിരുമലയിലെ പ്രശസ്തമായ ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രധാന പ്രസാദമാണ് തിരുപ്പതി ലഡ്ഡു.
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ആണ് ക്ഷേത്രത്തിലെ ലഡ്ഡു ഉത്പാദനത്തിന് മേൽനോട്ടം വഹിക്കുന്നത്. ജനുവരി 1-ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്‌സിൽ പങ്കുവെച്ച പോസ്റ്റിലാണ് ഇക്കാര്യം അറിയിച്ചത്.
'2025-ൽ ലഡ്ഡു പ്രസാദത്തിന് റെക്കോർഡ് വിൽപ്പന രേഖപ്പെടുത്തിയെന്നും 2024-നെ അപേക്ഷിച്ച് 10% വർധനവാണ് ഉണ്ടായതെന്നുമാണ് പോസ്റ്റിൽ പറയുന്നത്. ഡിസംബർ 27-ന് എക്കാലത്തെയും ഉയർന്ന പ്രതിദിന വിൽപന നടന്നു. 5.13 ലക്ഷം ലഡ്ഡു ആണ് അന്ന് വിറ്റുപോയത്.
"
https://www.facebook.com/Malayalivartha






















