സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നുവെന്ന് ശശി തരൂര്‍

'സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സര്‍ക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവര്‍ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി'എന്ന് ശശി തരൂര്‍ എം പി. തലസ്ഥാനത്ത് കോര്‍പ്പറേഷനില്‍ ബിജെപി ജയിച്ചതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളില്‍ പറയാനുണ്ടെന്ന് ശശി തരൂര്‍ എം പി. മുന്‍പേ മുന്നറിയിപ്പ് നല്‍കിയതാണെന്നും 2024ല്‍ മത്സരിക്കുമ്പോള്‍ തന്നെ പ്രവര്‍ത്തനത്തിലെ പോരായ്മകള്‍ പാര്‍ട്ടിയില്‍ ചൂണ്ടിക്കാട്ടിയിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു.
'സര്‍ക്കാരിനെ അത്രത്തോളം മടുത്ത ജനം മാറ്റം ആഗ്രഹിച്ചിരുന്നു. സര്‍ക്കാരിനെ ജനങ്ങള്‍ അത്രത്തോളം മടുത്തു. അതിന് അവര്‍ വോട്ട് ചെയ്തത് ബിജെപിക്കായിപ്പോയി' അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കാരന്‍ എന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രസ്താവനയോടും തരൂര്‍ പ്രതികരിച്ചു. എത്രയോ തവണ കേട്ട കാര്യമാണിതെന്നും താന്‍ എഴുതുന്നത് പൂര്‍ണമായി വായിക്കണമെന്നുമാണ് തരൂര്‍ പറഞ്ഞത്.
അതേസമയം, ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്ന രാജവാഴ്ചയെ വിമര്‍ശിച്ച് ശശി തരൂര്‍ എഴുതിയ ലേഖനത്തെ പ്രശംസിച്ച് ബിജെപി വക്താവ് ഷെഹ്‌സാദ് പൂനെവാല രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ ഒരു ലേഖനം എഴുതിയ ശശി തരൂരിന് നേരെ ആക്രമണങ്ങള്‍ ഉണ്ടാകാനിടയുണ്ടെന്നും മുന്‍ കോണ്‍ഗ്രസ് നേതാവ് കൂടിയായ പൂനെവാല മുന്നറിയിപ്പ് നല്‍കി. ശശി തരൂര്‍ കളിക്കുന്നത് തീക്കളിയാണെന്നും താന്‍ തരൂരിന് വേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്നും പൂനെവാല പറഞ്ഞു. തരൂര്‍ അദ്ദേഹത്തിന്റെ ലേഖനത്തില്‍ പരാമര്‍ശിച്ച ആദ്യ കുടുംബം വളരെ പ്രതികാരബുദ്ധിയുള്ളവരാണെന്ന പരാമര്‍ശവും പൂനെവാല നടത്തി.
'ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ ബിസിനസ്' എന്ന തലക്കെട്ടിലെഴുതിയ തരൂരിന്റെ ലേഖനമാണ് വിവാദത്തിന് കാരണം. കോണ്‍ഗ്രസ്, സമാജ്‌വാദി പാര്‍ട്ടി, ഡിഎംകെ, തൃണമൂല്‍ കോണ്‍ഗ്രസ്, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവയുള്‍പ്പെടെ ഇന്ത്യയില്‍ കുടുംബങ്ങള്‍ നയിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ചാണ് ലേഖനം വിവരിക്കുന്നത്.
'കുടുംബ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. കഴിവ്, പ്രതിബദ്ധത, താഴെത്തട്ടിലുള്ള ജനങ്ങളുടെ ഇടപെടല്‍ എന്നിവയെക്കാള്‍ വംശപരമ്പരയെ അടിസ്ഥാനമാക്കി രാഷ്ട്രീയ അധികാരം നിര്‍ണയിക്കുമ്പോള്‍ അവിടെ ഭരണത്തിന്റെ ഗുണനിലവാരം തകരുന്നു' തരൂര്‍ ലേഖനത്തില്‍ കുറിച്ചിരുന്നു.
https://www.facebook.com/Malayalivartha






















