എറണാകുളം പത്തടിപ്പാലത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

എറണാകുളം പത്തടിപ്പാലത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. കളമശേരി സ്വദേശി സാജു (64) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നരയോടെ ആയിരുന്നു കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്.
ബൈക്കിന് പിന്നിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. ബൈക്ക് യാത്രികനാണ് മരിച്ച സാജു. ബന്ധുവായ ആശിഷ് ആണ് ബൈക്കിൽ ഒപ്പമുണ്ടായിരുന്നത്. ഇയാൾക്കും ഗുരുതരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ കാലിന് ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന. അപകടം ഉണ്ടാക്കിയ കാർ അമിത വേഗത്തിൽ ആയിരുന്നെന്നാണ് റിപ്പോർട്ട്.സംഭവത്തിൽ മനപ്പൂർവമുള്ള നരഹത്യക്ക് കേസെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha





















