ക്രിസ്മസ്- പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ... ആകെ വിറ്റുവരവ് 82 കോടി രൂപ

ക്രിസ്മസ്- പുതുവത്സര വിപണിയിൽ റെക്കോർഡ് വിൽപ്പനയുമായി സപ്ലൈകോ. ഡിസംബർ 22 മുതൽ ജനുവരി ഒന്നുവരെയുള്ള 10 ദിവസം 36.06 കോടി രൂപയുടെ സബ്‌സിഡി സാധനങ്ങളുൾപ്പെടെ 82 കോടി രൂപയാണ് ആകെ വിറ്റുവരവ്.
ക്രിസ്മസ് ദിനം അവധിയായിരുന്നു. പെട്രോൾ പമ്പുകളിലെയും റീട്ടെയിൽ ഉൾപ്പെടെയുള്ള സപ്ലൈകോ വിൽപ്പനശാലകളിലെയും ആറ് ജില്ലകളിലെ പ്രത്യേക ഫെയറുകളിലെയും വിറ്റുവരവാണിത്. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്ക്, എറണാകുളം മറൈൻഡ്രൈവ്, കൊല്ലം ആശ്രാമം മൈതാനം, കോട്ടയം തിരുനക്കര മൈതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലായിരുന്നു പ്രത്യേക ഫെയറുകൾ. ബ്രാൻഡഡ് നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവിലായിരുന്നു വിൽപ്പന നടത്തിയിരുന്നത്.
"
https://www.facebook.com/Malayalivartha






















