മുന്‍ മോഡലിന് പീഡനം; സഹസംവിധായകന്‍ അറസ്റ്റില്‍

മുന്‍ മോഡലും നടിയും 2000 ലെ മിസ് ഇന്ത്യാ മത്സരാര്‍ത്ഥിയുമായ യുവതിയെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്തു വന്ന അസിസ്റ്റന്റ് ഡയറക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. നടിയുടെ പരാതിയെ തുടര്‍ന്ന് മുംബൈയിലെ വെര്‍സോവാ പോലീസാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ വ്യാഴാഴ്ച പോലീസ് കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലാണ് നടപടി.
രാഷ്ട്രീയക്കാരുടേയും ബോളിവുഡ് സംവിധായകരുടേയും പേര് ചേര്‍ത്ത് മോശമായി സംസാരിക്കുക, മകളുടെ മുന്നില്‍ വെച്ച് പോലും ലൈംഗികതയ്ക്കായി പ്രേരിപ്പിക്കുക, ഉപദ്രവിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നതായി ഇവര്‍ പോലീസിനോട് പറഞ്ഞു.
സംവിധായകനും ഈ മോഡലും തമ്മില്‍ 2007 ല്‍ നടന്ന വിവാഹത്തില്‍ ഇവര്‍ക്ക് ആറു വയസ്സുള്ള ഒരു മകള്‍ ഉണ്ട്. വിവാഹം കഴിച്ച വര്‍ഷം തന്നെ ഇവര്‍ മിസ് ഇന്ത്യ ടോപ് 10 ല്‍ സ്ഥാനം നേടുകയും ചെയ്തിരുന്നു. എന്നാല്‍ വിവാഹത്തിന്റെ പിറ്റേന്ന് മുതല്‍ ഭര്‍ത്താവ് തന്നെ മാനസീകമായി പീഡിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് 36 കാരിയായ മോഡല്‍ പോലീസിനോട് പറഞ്ഞു.
വിവാഹത്തിന് ശേഷവും യുവതി മോഡലിംഗ് ചെയ്തു വന്നിരുന്നെങ്കിലും ഭര്‍ത്താവിന്റെ സംശയം മൂലം കരിയര്‍ ഉപേക്ഷിക്കേണ്ടി വന്നെന്നും ഇവര്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിട്ടുണ്ട്. ദിവസവും മദ്യപിച്ചെത്തുന്ന ഭര്‍ത്താവ് മകളുടെ മുന്നില്‍വെച്ച് പോലും പ്രകൃതി വിരുദ്ധ ലൈംഗികതയ്ക്ക് പ്രേരിപ്പിക്കും. തുടര്‍ന്ന് പോലീസ് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























