ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് ജാമ്യം... 105 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്, ഉപാധികളോടെയാണ് ജാമ്യം

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചുവെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന് ജാമ്യം. രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പരസ്യ പ്രസ്താവന നടത്തരുത്, കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ 105 ദിവസങ്ങള്‍ക്ക് ശേഷമാണ് ചിദംബരത്തിന് ജാമ്യം ലഭിച്ചത്. ജസ്റ്റിസ് ആര്‍. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹരജിയില്‍ വാദം കേട്ടത്. ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ നവംബര്‍ 21 നാണ് മുന്‍ ധനമന്ത്രി പി ചിദംബരം ജയിലിലായത്.
ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്. ഒക്ടോബര്‍ 16ന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ചിദംബരത്തെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും അറസ്റ്റ് ചെയ്തിരുന്നു. 2007ല്‍ ഐ.എന്‍.എക്‌സ് മീഡിയക്ക് 403 കോടി രൂപയുടെ വിദേശ നിക്ഷേപ അനുമതി ചട്ടവിരുദ്ധമായി നല്‍കിയെന്നതിന് ഇന്ത്യന്‍ ശിക്ഷ നിയമം, അഴിമതി നിരോധന നിയമം എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
പീറ്റര്‍ മുഖര്‍ജിക്കൊപ്പം തടവുശിക്ഷ അനുഭവിക്കുന്ന ഭാര്യ ഇന്ദ്രാണി മുഖര്‍ജി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചിദംബരത്തെ സി.ബി.ഐ നേരത്തെ അറസ്റ്റുചെയ്തത്. കേസില്‍ 12 സാക്ഷികളുണ്ട്.2007ലെ ഇടപാടിനെക്കുറിച്ച് 10 വര്‍ഷത്തിനു ശേഷം 2017 മേയ് 15നാണ് സി.ബി.ഐ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്.
https://www.facebook.com/Malayalivartha
























