Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്


സങ്കടക്കാഴ്ചയായി... ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം... പരുക്കേറ്റ പിതാവ് ആശുപത്രിയിൽ ചികിത്സയിൽ....


തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്


പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും.... വൈകുന്നേരം അഞ്ചിന് തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെ റോഡ് ഷോ നടക്കും, നഗരത്തിൽ ഇന്ന് 2 മുതൽ 9 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി


വോട്ടെടുപ്പിന് ഇ‌നി ആറ് ദിവസം മാത്രം ശേഷിക്കെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍...മുഖ്യമന്ത്രി പിണറായി വിജയന് വോട്ടുതേടി നടന്‍ കമല്‍ഹാസനുള്‍പ്പെടെയുള്ള ചലച്ചിത്രപ്രവർത്തകർ ഇന്ന് കണ്ണൂരില്‍...

വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധങ്ങളില്‍ സ്ത്രീകള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സുപ്രീം കോടതി; ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോള്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി

17 FEBRUARY 2026 01:06 AM IST
മലയാളി വാര്‍ത്ത

വൈവാഹിക സൈറ്റിലൂടെ വിവാഹ തട്ടിപ്പ് നടത്തിയ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിവാഹം തീരുമാനിച്ചു എന്ന പേരില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സൂക്ഷിച്ചു വേണമെന്ന ഉപദേശവുമായി സുപ്രീംകോടതി. ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോള്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി ജസ്റ്റിസ് നാഗരത്‌ന അധ്യക്ഷയായ ബെഞ്ചിന്റേതാണ് പരാമര്‍ശം. തങ്ങള്‍ പഴഞ്ചന്മാരായിരിക്കും എന്നും എന്നാല്‍ വിവാഹത്തിന് മുമ്പ് ഇത്തരം ബന്ധങ്ങള്‍ സൂക്ഷിച്ചുവേണമെന്നുമാണ് കോടതിയുടെ ഉപദേശം.

വൈവാഹിക സൈറ്റിലൂടെ വിവാഹ തട്ടിപ്പ് നടത്തിയ ഒരാളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. തന്നെ വിവാഹം ചെയ്യാമെന്ന വാഗ്ദാനം നല്‍കി ലൈംഗികബന്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു എന്നാണ് യുവതിയുടെ പരാതി. ഇയാളെ പരിചയപ്പെട്ട ശേഷം കാണാന്‍ യുവതി ദുബൈയില്‍ അടക്കം പോയിരുന്നു. എന്തിനാണ് വിവാഹത്തിന് മുമ്പ് ഇത്തരം യാത്രകള്‍ എന്നും കോടതി യുവതിയോട് ചോദിച്ചു.

'ഞങ്ങള്‍ പഴയ ചിന്താഗതിക്കാരായിരിക്കാം' എന്നു പറഞ്ഞ കോടതി, വിവാഹത്തിന് മുന്‍പ് ഒരു സ്ത്രീയും പുരുഷനും അപരിചിതരാണെന്നും ഇത്തരം സാഹചര്യങ്ങളില്‍ ജാഗ്രത പാലിക്കണമെന്നും ഓര്‍മ്മിപ്പിച്ചു. ബന്ധം എത്രത്തോളം ദൃഢമാണെങ്കിലും വിവാഹത്തിന് മുന്‍പ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മനസ്സിലാക്കാന്‍ കഴിയുന്നില്ല. ജാഗ്രത വേണം. വിവാഹത്തിന് മുന്‍പ് ആരെയും അന്ധമായി വിശ്വസിക്കരുത്. പ്രത്യേകിച്ച് ശാരീരിക ബന്ധങ്ങളുടെ കാര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് കോടതി സ്ത്രീകളോട് നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് പരാമര്‍ശം നടത്തിയത്.

2022ല്‍ മാട്രിമോണിയല്‍ സൈറ്റിലൂടെയാണ് പരാതിക്കാരിയും യുവാവും പരിചയപ്പെട്ടത്. വിവാഹ വാഗ്ദാനം നല്‍കി യുവാവ് ഡല്‍ഹിയിലും ദുബൈയിലും വെച്ച് പീഡിപ്പിച്ചുവെന്നാണ് 30 വയസ്സുകാരിയായ യുവതിയുടെ പരാതി. സമ്മതമില്ലാതെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.

യുവാവ് നേരത്തെ വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചുവെന്നും 2024 ജനുവരിയില്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്നും യുവതി കണ്ടെത്തി. അതേസമയം ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങള്‍ പിന്നീട് വഷളാകുമ്പോള്‍ ശിക്ഷിക്കുന്നത് ശരിയല്ലെന്ന് കോടതി വ്യക്തമാക്കി. ഈ കേസില്‍ മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള സാധ്യതകള്‍ പരിശോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി ബുധനാഴ്ചത്തേക്ക് മാറ്റി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്    (11 minutes ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (17 minutes ago)

  ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്... ഹോര്‍മൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എല്‍പിജി ടാങ്കർ  (25 minutes ago)

വിഷ മദ്യ ദുരന്തത്തില്‍ മരണം അഞ്ചായി... സംഭവത്തിൽ 12 പേർ അറസ്റ്റിൽ  (33 minutes ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (43 minutes ago)

അടുത്ത അധ്യയന വർഷം മുതൽ ത്രിഭാഷാ പഠനം നിർബന്ധമാക്കി സിബിഎസ്‍ഇ....  (1 hour ago)

ഇടുക്കി ഉറവപ്പാറയിൽ ഇടിമിന്നലേറ്റ് 13കാരിക്ക് ദാരുണാന്ത്യം  (1 hour ago)

തൊഴിൽ ഭാഗ്യവും സ്ഥാനക്കയറ്റവും! ചിങ്ങം, മേടം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (1 hour ago)

  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധിയും ഇന്ന് വീണ്ടും കേരളത്തിലെത്തും...  (1 hour ago)

കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും എറണാകുളം സിജെഎം കോടതി ഇന്ന് പരിഗണിക്കും  (2 hours ago)

സർക്കാരിൻ്റെ ക്ഷേമ വികസന പദ്ധതികളിലൂന്നി പ്രചാരണത്തിന് എൽഡിഎഫ്, സംസ്ഥാന പര്യടനം കഴിഞ്ഞ് ഇനി മുഖ്യമന്ത്രി സ്വന്തം മണ്ഡലമായ ധർമ്മടത്ത്  (2 hours ago)

നരേന്ദ്രമോദി ഇന്ന് വീണ്ടും കേരളത്തിലെത്തും..  (2 hours ago)

ട്രംപിനെതിരെ കേസ് വാദിച്ച് ഇന്ത്യന്‍ വംശജ  (8 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍  (8 hours ago)

കുടിക്കാന്‍ വെള്ളം ചോദിച്ചെത്തിയ പ്രതി വീടിനുള്ളില്‍ അതിക്രമിച്ച് കയറി 35 കാരിയെ അതിക്രൂരമായി പീഡിപ്പിച്ചു  (8 hours ago)

Malayali Vartha Recommends