ഭർത്താവ് ഭാര്യയെ വീട്ടിൽ നിന്നും അടിച്ചിറക്കി ; ചെയ്ത കുറ്റം ഇതാണ്; ഈ ചിന്താഗതി ഇപ്പോഴുമുണ്ടോ ?

ഭാര്യയെ ഭർത്താവ് വീട്ടിൽ നിന്നു പുറത്താക്കി. കാരണം ഇതാണ് ജനിച്ചതെല്ലാം പെണ്മക്കൾ. ഉത്തർപ്രദേശിലെ ബാന്ദ ജില്ലയിലാണ് ഈ പുറത്താക്കൽ നടന്നിരിക്കുന്നത്. ആറു പെൺ മക്കൾ ആണ് അവർക്ക് ഉണ്ടായിരുന്നത് . മക്കളുടെ അമ്മയായ നാൽപ്പതുകാരി ഉടനെ തന്നെപോലീസിൽ പരാതി നൽകി.ഈ പരാതിയുടെ അടിസ്ഥാനത്തിൽ ഇവരുടെ ഭർത്താവിനെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. ആറ് പ്രാവശ്യവും ജനിച്ച മക്കളെല്ലാം പെൺകുട്ടികളായതിനാൽ തങ്ങളെ വീട്ടിൽനിന്നു പുറത്താക്കിയെന്നും ഭർത്താവ് വിവാഹമോചനത്തിനു ശ്രമിക്കുകയും മാത്രമല്ല മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും വീട്ടമ്മ പോലീസിനു നൽകിയ പരാതിയിൽ പറയുന്നുണ്ട്. മാത്രമല്ല തന്നെ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചതായും തന്റെ പരാതിയിൽ വീട്ടമ്മ വ്യക്തമാക്കുന്നുണ്ട്. ഇവരുടെ മൂത്ത കുട്ടിക്ക് 15 വയസും ഇളയകുട്ടിക്ക് രണ്ടു വയസുമാണുള്ളത്. ഇയാളുടെ സഹോദരനെതിരേയും പോലീസ് കേസെടുത്തിരിക്കുകയാണ്. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എസ്പി സാഹ പകയുണ്ടായി . ഇന്ത്യയിലെ സ്ത്രീ ശിശുഹത്യയ്ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. പെൺകുഞ്ഞ് വേണ്ട എന്ന മോശം ചിന്ത നമ്മുടെ നാട്ടിൽ ഒരു കാലത്ത് പ്രബലമായിരുന്നു.
ജനന സമയത്ത് പെൺക്കുട്ടികളാണ് എന്നറിയുമ്പോഴുള്ള നെറ്റി ചുളിയൽ പണ്ട് കാലത്ത് പതിവായിരുന്നു. എന്നാൽ ഈ കാലത്തും ആ ചിന്തയ്ക്ക് മാറ്റമൊന്നും ഇല്ല എന്ന കാര്യം ഞെട്ടിക്കുന്നു. നമ്മുടെ സമൂഹത്തിൽ പെൺകുട്ടികളോടുള്ള അവഗണന വീണ്ടും തുടരുകയാണ്. പണ്ടൊക്കെ ജനിക്കാൻ പോകുന്നത് പെൺകുഞ്ഞാണ് എന്നറിഞ്ഞാൽ ആ കുട്ടിയെ കൊല്ലുന്ന പ്രവണത പതിവായിരുന്നു. എന്നാൽ പരിഷ്‌കൃത സമൂഹത്തിൽ ആ ചിന്തയ്ക്ക് പല മാറ്റങ്ങളും വന്നിട്ടുണ്ട്. പെൺകുട്ടി ജനിക്കാൻ താല്പര്യമില്ലാത്ത മാതാപിതാക്കൾ ഇപ്പോഴും നമ്മുടെ രാജ്യത്തിൽ ഉണ്ടെന്ന സത്യാവസ്ഥ ഞെട്ടിക്കുന്നതാണ്. അതിന് ഉദാഹരണങ്ങളാണ് ഇപ്പോൾ വരുന്ന വാർത്തകൾ. മാത്രമല്ല നിരവധി പ്രശ്നങ്ങൾ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്നുണ്ട് എന്ന കാര്യവും ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ പീഡന വിവരങ്ങൾ നമ്മെ ഞെട്ടിക്കുന്നു. പീഡനമേറ്റ് മരിക്കുന്ന പെൺകുട്ടികളുടെ എണ്ണം ദിനം തൊരു വർധിക്കുന്നു. തങ്ങൾക്ക് ജനിക്കുന്നത് പെൺകുട്ടി ആയിരിക്കരുതേ എന്നാഗ്രഹിക്കുന്ന പല രക്ഷിതാക്കളും ഇന്നുമുണ്ട്. കിട്ടുന്ന കുട്ടി ആണാണെങ്കിലും പെണ്ണാണെങ്കിലും അതിനെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ തയ്യറാകണം എല്ലാവരും. ദാരിദ്ര്യം, സ്ത്രീധന സമ്പ്രദായം, അവിവാഹിതരായ സ്ത്രീകൾ പ്രസവിക്കുന്നത് , വികലമായ ശിശുക്കൾ, ക്ഷാമം, സഹായ സേവനങ്ങളുടെ അഭാവം, പ്രസവാനന്തര വിഷാദം പോലുള്ള മാതൃരോഗങ്ങൾ എന്നിവയാണ് ഇന്ത്യയിലെ സ്ത്രീ ശിശുഹത്യയ്ക്ക് കാരണമാകുന്നത്.
,പെൺമക്കൾ വീടിന്റെ ഐശ്വര്യമാണ് , പെൺകുട്ടികൾ ഇല്ലാത്ത വീട് വെളിച്ചമില്ലാതെ ഇരിക്കുന്ന വീട് പോലെയാണ്. ആർക്കെങ്കിലും ഒരു പെൺകുട്ടി ജനിച്ചാൽ അവളെ നല്ലതു പോലെ വളർത്തി അവളെ നല്ലൊരു ജീവിതത്തിലേക്കു കൈപിടിച്ച് കയറ്റാൻ മാതാപിതാക്കൾ ശ്രമിക്കുക. പെൺക്കുട്ടികൾ ജനിക്കുമ്പോൾ ഉണ്ടാകുന്ന പുശ്ചത്തിന് തെളിവായ്യി ഈ വാർത്ത നിൽക്കവേ തന്നെ നമ്മുടെ രാജ്യത്ത് തന്നെ നടക്കുന്ന മറ്റൊരു കാര്യം ഓർമ്മിപ്പിച്ച് കൊള്ളട്ടെ. ഒരു പെൺകുട്ടി ജനിച്ചാൽ അവളുടെ മാതാപിതാക്കൾ മരം നടുന്ന പതിവുള്ള സ്ഥലം നമ്മുടെ രാജ്യത്തിൽ തന്നെയുണ്ട്.പെൺകുട്ടി ജനിച്ചാൽ മാതാപിതാക്കൾ നടേണ്ടത് 111 മരങ്ങളാണ്. ഗ്രാമീണരും വീട്ടുകാരും ഈ യജ്ഞത്തിൽ പങ്കാളികളാകും. അമ്പത് വർഷം മുമ്പ് ഇവരുടെ ഗ്രാമത്തലവനാണ് ഈ ചടങ്ങ് തുടങ്ങിവച്ചത്. തന്റെ മകൾ ചെറുപ്രായത്തിൽ തന്നെ മരിച്ചുപോയി. അങ്ങനെ ആ കുട്ടിക്ക് വേണ്ടിയാണ് ആദ്യമായി മരം നട്ടു തുടങ്ങിയത്. പിന്നീടിത് തുടർന്നു വന്നു. ഓരോ പെൺകുഞ്ഞ് ജനിക്കുമ്പോഴും ഗ്രാമത്തിൽ 111 മരത്തൈകൾ നടാനും ഇദ്ദേഹം നിർദ്ദേശം നൽകിയിരുന്നു. അത് അവർ തുടർന്ന് പോരുന്നു. എല്ലാവരും ശ്രദ്ധിക്കുക. ജനിക്കുന്നത് ആൺക്കുട്ടിയായലും പെൺക്കുട്ടിയായലും അതിനെ ഇരു കൈയും നീട്ടി സ്വീകരിക്കാൻ മറക്കരുത്. പെൺകുട്ടികളെ അവഗണിക്കാതിരിക്കുക.
https://www.facebook.com/Malayalivartha























