അതിർത്തിയിൽ അര്‍ദ്ധസൈനികര്‍ തമ്മില്‍ സംഘര്‍ഷം; ഐ.ടി.ബി.പി തമ്മിലുള്ള സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു

ഇന്തോ-ടിബറ്റന്‍ ബോര്‍ഡറില്‍ സൈനികർ തമ്മിൽ സംഘർഷം. ഐ.ടി.ബി.പി തമ്മിലുള്ള സംഘര്‍ഷത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഡ്യൂട്ടി സമയവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെടിവെയ്പില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ ഒമ്ബത് മണിക്ക് നരിയന്‍പൂരിലെ ഐ.ടി.ബി.പിയുടെ 45-ാമത്തെ ബറ്റാലിയനിലെ കേദാര്‍നാര്‍ ക്യാമ്ബിലാണ് സംഭവമെന്ന് ബസ്തര്‍ റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ സുന്ദര്‍ രാജ് പറഞ്ഞു.
ചത്തീസ്ഗഢിലെ നാരായണ്പൂരില്‍ പോസ്റ്റ് ചെയ്തിരുന്ന പോലീസുകാര്‍ തമ്മിലാണ് ഏറ്റുമുട്ടലും വെടിവെയ്പുമുണ്ടായത്. ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ (ഐടിബിടി) 45 ബറ്റാലിയനിലെ കദേനാര്‍ ക്യാമ്പില്‍ പോസ്റ്റ് ചെയ്തിരുന്നവര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്.
തര്‍ക്കത്തിനിടെ ഒരു ജവാന്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുതിര്‍ത്ത ജവാനെയും വെടിവെച്ച് കൊന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി നാരായണ്‍പൂര്‍ എസ്.പി മോഹിത് ഗാര്‍ഗ് അറിയിച്ചു. സംഭവത്തെക്കുറിച്ച് ഐടിബിടി അന്വേഷണം ആരംഭിച്ചു
മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരെ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നാരായണ്‍പൂര്‍ പോലീസ് സൂപ്രണ്ട് മോഹിത് ഗാര്‍ഗ് സ്ഥലത്തെത്തി.
സൈനികരില്‍ പൊതുവെ മാനസിക സംഘര്‍ഷവും ആത്മഹത്യാ പ്രവണതയും വര്‍ധിച്ചുവരികയാണ്.
ആത്മഹത്യാ പ്രവണത വഴി രാജ്യത്തിന് നഷ്ടമാകുന്നത് വര്‍ഷാന്തം ശരാശരി 100 സൈനികരാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും കശ്മീരിലും തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടേണ്ടിവരുന്നതും ഭക്ഷണമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ ലഭ്യതക്കുറവും മേലുദ്യോഗസ്ഥരില്‍ നിന്നുള്ള പീഡനവുമൊക്കെയാണ് ഇതിന് കാരണമായി വിലയിരുത്തപ്പെടുന്നത്. യുദ്ധവേളകളിലും തീവ്രാദികളുമായുള്ള ഏറ്റുമുട്ടലുകളിലും മരണം മുന്നില്‍ കാണുന്നതു പോലെയുള്ള ഭീതികരമായ അവസ്ഥകളെ അഭിമുഖീകരിക്കുന്നതും മനോനില തെറ്റാന്‍ ഇടയാക്കും. കൊടിയ പീഡനമാണ് മേധാവികളില്‍ നിന്ന് പലപ്പോഴും സൈനികര്‍ക്ക് നേരിടേണ്ടി വരുന്നത്. ഡെറാഡൂണ്‍ ആസ്ഥാനമായ 42-ാം ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞപ്രതാപ് സിംഗ്, ശിപായ് ഹൗസ്‌കീപ്പറായി സേവനമനുഷ്ഠിക്കുന്ന സിന്ധവ് ജോഗിദാസ് തുടങ്ങി പല ജവാന്മാരും മുൻപ് ഇത്തരം അനുഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha
























