ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന്

പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഡല്‍ഹി നിയമസഭയുടെ ആദ്യ സമ്മേളനത്തിനു ഇന്ന് തുടക്കമാവും. 70 അംഗ നിയമസഭയില്‍ എഎപിക്ക് 67 സീറ്റും ബിജെപിക്ക് മൂന്നു സീറ്റുമാണുള്ളത്. സഭ ചേരുന്ന ഉടനെ മുതിര്‍ന്ന അംഗത്തെ പ്രോടേം സ്പീക്കറായി തെരഞ്ഞെടുക്കും. തുടര്‍ന്ന് അംഗങ്ങള്‍ സത്യപ്രതിഞ്ജ ചെയ്യും. രണ്ടാം ദിവസമായിരിക്കും സ്പീക്കര്‍ തെരഞ്ഞെടുപ്പു നടക്കുക. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്യുന്നതും രണ്ടാം ദിനമായ ചൊവ്വാഴ്ചയായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























