അണ്ടര്‍ വേള്‍ഡ് ഡോണ്‍ ദാവൂദ് ഇബ്രാഹിം തടങ്കലിൽ? മൂന്നുവര്‍ഷമായി ആരെയും ഫോണ്‍ ചെയ്തിട്ടില്ല, എങ്കിലും ഇന്നും ഈ നഗരത്തിലുണ്ട് ദാവൂദ് ഇബ്രാഹിം എന്ന അണ്ടര്‍ വേള്‍ഡ് ഡോണ്‍ ;വാര്‍ത്തകള്‍ നിഷേധിച്ച് സഹോദരന്‍ അനീസ്

ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തിരിക്കുന്നയാള്‍... ഒരുകാലത്ത് മുംബൈ അധോലോകത്തെ ഉള്ളംകൈയിലെ വെച്ച് പന്താടിയിരുന്ന ഡി കമ്ബനിയുടെ ഡോണ്‍, ദാവൂദ് ഇബ്രാഹിം കഴിഞ്ഞ മൂന്ന് വര്‍ഷമായി ആരെയെങ്കിലും ഒന്ന് ഫോണ്‍ ചെയ്തിട്ട്. അവസാനമായി ദാവൂദ് വിളിച്ച ഫോണ്‍ കോള്‍ ദില്ലിപൊലീസ് ഇന്റര്‍സെപ്റ്റ് ചെയ്തിരുന്നു, 2016 നവംബറില്‍. 1993 -ലാണ് മുംബൈ ബോംബുസ്ഫോടനത്തെത്തുടര്‍ന്ന് പൊലീസ് അറസ്റ്റുചെയ്യും എന്നായപ്പോഴാണ് ദാവൂദ് മുംബൈ വിട്ട് ദുബായ് വഴി കറാച്ചിയിലേക്ക് കടക്കുന്നത്. റോ നല്‍കിയ രഹസ്യവിവരത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ട് അവര്‍ ദാവൂദിന്റെ കറാച്ചി നമ്ബര്‍ നിരീക്ഷണത്തില്‍ സൂക്ഷിച്ചതിന്റെ ഫലമായിട്ടാണ് അത് സാധ്യമായത്.ആ അവസാന കോള്‍ പതിനഞ്ചു മിനിറ്റോളം നീണ്ടുനിന്നു. അടുത്ത ഏതോ അനുയായിയുമായിട്ടായിരുന്നു ദാവൂദിന്റെ ഫോണ്‍ സംഭാഷണം. കോളിന്റെ മറുതലക്കല്‍ ആരാണ് എന്നത് വ്യക്തമായിരുന്നില്ല.
മദ്യലഹരിയിലാണ് ദാവൂദ് ആ ഫോണ്‍ വിളി നടത്തിയതെന്നും, അതുകൊണ്ടുതന്നെ സംസാരത്തിനിടെ നാക്ക് കുഴയുന്നുണ്ടായിരുന്നെന്നും അന്ന് ദില്ലിപോലീസ് ചീഫ് പറഞ്ഞിരുന്നു. അത് തികച്ചും വ്യക്തിപരമായ ഒരു കുശലാന്വേഷണം മാത്രമായിരുന്നു എന്നും അധോലോകത്തിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ഒന്നായിരുന്നില്ല എന്നും പൊലീസ് അന്ന് പറഞ്ഞിരുന്നു. അന്ന് ആ കോള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ, റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിങ്ങ് എന്നിവയും അന്വേഷണവിധേയമാക്കിയിരുന്നു.1993 മാര്‍ച്ച് 12 -ന് പന്ത്രണ്ടിടങ്ങളില്‍ നടത്തിയ കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ അന്ന് 250 -ല്‍ പരം പേരുടെ ജീവനെടുത്തിരുന്നു. ആയിരത്തിലധികം പേര്‍ക്ക് സ്‌ഫോടനങ്ങളില്‍ പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ആ ആക്രമണങ്ങളില്‍ ഒന്നാം പ്രതിയാണ് ദാവൂദ് ഇബ്രാഹിം. 2001 -ല്‍ അമേരിക്കയില്‍ 9/11 ആക്രമണങ്ങള്‍ നടക്കും വരെ മുംബൈ ബോംബുസ്ഫോടന പരമ്ബര തന്നെയായിരുന്നു, ആധുനിക ലോകത്തെ ഏറ്റവും വലിയ ഭീകരാക്രമണവുമായി കണക്കാക്കപ്പെട്ടിരുന്നത്. സംഘടിതമായ കുറ്റകൃത്യങ്ങളുടെ പേരില്‍ ഇന്റര്‍പോള്‍ ലിസ്റ്റിലും ദാവൂദുണ്ട്. ഫോര്‍ബ്‌സ് മാസികയുടെ ലോക കുറ്റവാളി ലിസ്റ്റില്‍ നാലാം സ്ഥാനമാണ് ദാവൂദ് ഇബ്രാഹിമിന്റേത്. അല്‍ക്വയിദ ബന്ധങ്ങളുടെ പേരില്‍ 2003 ഒക്ടോബറില്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചതാണ് ദാവൂദിനെ.ഒസാമാ ബിന്‍ ലാദനുമായി വളരെ അടുപ്പം ദാവൂദ് കാത്തുസൂക്ഷിച്ചിരുന്നു എന്നാണ് കരുതപ്പെടുന്നത്. ലഷ്കര്‍ ത്വയ്യിബ അടക്കം ഇന്ത്യന്‍ മണ്ണില്‍ അശാന്തിയുടെ വിത്തുകള്‍ വിതക്കുന്ന പല തീവ്രവാദസംഘടനയ്ക്കും വേണ്ട ഫണ്ടുകള്‍ തരപ്പെടുത്തിയിരുന്നത് ദാവൂദ് ഇബ്രാഹിം ആയിരുന്നു.
പ്രതിരോധവകുപ്പിലെ രഹസ്യകേന്ദ്രങ്ങളില്‍ നിന്നുള്ള വിവരപ്രകാരം, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍, ദാവൂദ് ഇബ്രാഹിമിനായി ഗള്‍ഫിലും, യൂറോപ്പിലുമെല്ലാം കടുത്ത സമ്മര്‍ദ്ദങ്ങള്‍ ചെലുത്തിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ദാവൂദും സഹോദരന്‍ അനീസ് ഇബ്രാഹിമും ഒന്നും ഇപ്പോള്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നില്ലത്ര. ഈ സമ്മര്‍ദ്ദങ്ങളെത്തുടര്‍ന്ന്, മുംബൈയിലെ ബിസിനസുകാര്‍ക്ക് ദാവൂദിന്റെ അടുത്ത അനുയായിയായ ചോട്ടാ ഷക്കീലില്‍ നിന്ന് ഇടയ്ക്കിടെ വന്നെത്തുമായിരുന്ന ഭീഷണിക്കോളുകളും കുറഞ്ഞിട്ടുണ്ടത്രെ.
ഫോണ്‍ ഉപയോഗം പാടെ നിര്‍ത്തിയിട്ടുണ്ടെങ്കിലും, ദാവൂദ് ഇബ്രാഹിം ഇപ്പോഴും കറാച്ചിയില്‍ തന്നെയുണ്ടെന്ന് ദില്ലി പൊലീസ് പറയുന്നു. എന്നാല്‍ ഫോണ്‍ വിളി കുറഞ്ഞത്, ദാവൂദ് ഇബ്രാഹിമിന്റെ ആരോഗ്യസ്ഥിതി ക്ഷയിച്ചു എന്നതരത്തിലുള്ള അഭ്യൂഹങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ദാവൂദ് ഇബ്രാഹിമിന് ഹാര്‍ട്ട് അറ്റാക്ക് വന്നു എന്നും അദ്ദേഹത്തെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത്, ചികിത്സതേടി എന്നുമൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത് അദ്ദേഹത്തിന്റെ സഹോദരന്‍ അനീസ് നിഷേധിച്ചിരുന്നു.
https://www.facebook.com/Malayalivartha
























