ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല, ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി

ആംഗ്ലോ ഇന്ത്യന്‍ വിഭാഗങ്ങള്‍ക്ക് ലോക്‌സഭയിലും നിയമസഭകളിലുമുള്ള സംവരണം നിര്‍ത്തലാക്കി. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പട്ടികജാതി-പട്ടികവര്‍ഗ വിഭാഗത്തിനായുള്ള സംവരണം പത്ത് വര്‍ഷത്തേയ്ക്ക് കൂടി നീട്ടുന്നതിനുള്ള ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിനും, പട്ടിജാതി-പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ജനുവരി 25ന് അവസാനിക്കാനിരിക്കെയാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം.
ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിന്റെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെട്ട പശ്ചാത്തലത്തിലാണ് ലോക്‌സഭയിലെ സംവരണം എടുത്തുകളയുന്നതെന്നാണ് റിപ്പോര്‍ട്ട്. ലോക്‌സഭയിലും നിയമസഭകളിലും ഇനി ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധി ഉണ്ടാവില്ല.543 സീറ്റുകളില്‍ പട്ടികജാതിക്ക് 85 സീറ്റുകളും പട്ടികവര്‍ഗത്തിന് 47 സീറ്റുകളുമാണ് സംവരണം ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha























