പ്രിയങ്കയുടെ ഭവനത്തിൽ കോൺഗ്രസ്സുകാർക്ക് വിലക്കോ; ശാരദാ ത്യാഗിക്ക് പോലും കടന്നുചെല്ലാനാവാത്ത വീടായി മാറികഴിഞ്ഞോ പ്രിയങ്കാ ഗാന്ധിയുടെ ലോദി എസ്റ്റേറ്റിലെ ഭവനം ?

മീററ്റിലെ ഉന്നത കോൺഗ്രസ് നേതാവും 1990 ൽ നടന്ന നിയമസഭാ തെരഞ്ഞടുപ്പിൽ സ്ഥാനാർത്ഥിയുമായിരുന്ന 63കാരനായ ശാരദാ ത്യാഗിക്ക് പോലും കടന്നുചെല്ലാനാവാത്ത വീടായി മാറികഴിഞ്ഞോ പ്രിയങ്കാ ഗാന്ധിയുടെ ലോദി എസ്റ്റേറ്റിലെ ഭവനം ?
പ്രിയങ്കാ ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ച് കേന്ദ്രമന്ത്രി അമിത് ഷായെ ആന്റോ ആന്റണി ഉൾപ്പെടെയുള്ള കോൺഗ്രസ് അംഗങ്ങൾ വട്ടം ചുറ്റിക്കുമ്പോഴാണ് രാജ്യം ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത്.
രാഹുൽ ഗാന്ധി പ്രിയങ്കയുടെ വസതിയിൽ എത്തുമെന്ന് പറഞ്ഞ സമയത്ത് എത്തിയ ഒരു കറുത്ത എസ് യു വിയാണ് കഥയിൽ വില്ലനായത്. രാഹുൽ ഗാന്ധിക്കും റോബർട്ട് വധ്രക്കും അടുത്ത കുടുംബാംഗങ്ങൾക്കും പ്രിയങ്കയുടെ വീട്ടിലെത്താൻ സുരക്ഷാ പരിശോധനയുടെ ആവശ്യമില്ല. രാഹുൽ ഗാന്ധി എത്തുമെന്ന് പറഞ്ഞിരുന്നതും ഒരു കറുത്ത എസ് യു വിയിലാണ്. കൃത്യസമയത്ത് അതേ നിറത്തിലുള്ള കാർ എത്തിയപ്പോൾ സുരക്ഷാജീവനക്കാർ ദേഹ പരിശോധന കൂടാതെ കയറ്റിവിട്ടു. എന്നാൽ പ്രിയങ്കയുടെ വസതിയിൽ ഒരു വാഹനം കടന്നുകയറുമ്പോൾ അത് ഭൂമിക്കടിയിൽ ഒളിപ്പിച്ചിരിക്കുന്ന സ്കാനറിലൂടെയാണ് സഞ്ചരിക്കുന്നത്. അതായത് ഒരു ദേഹ പരിശോധനയും നടത്തിയില്ലെങ്കിലും വാഹനത്തിലുള്ളവരുടെ ഉദ്ദേശം മറ്റെന്തെങ്കിലുമാണെങ്കിൽ യന്ത്രം കണ്ടെത്തും. അത്തരം പരിശോധനകൾ ത്യാഗി വന്ന വാഹനത്തിലും നടന്നിട്ടുണ്ട്.
ഒരു നോട്ട പിശക് ആണ് സംഭവമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അവർത്തിച്ചെങ്കിലും അതിൽ തൃപ്തരാകാൻ കോൺഗ്രസ് അംഗങ്ങൾ തയ്യാറായില്ല.സംഭവത്തിന്റെ പേരിൽ സസ്പെൻഷനും അന്വേഷണവും ഉണ്ടായി. കേരളത്തിൽ ആന്റോ ആന്റണിയെക്കാൾ വലിയ നേതാവാണ് ശാരദാ ത്യാഗി. തന്റെ മകൻ ചന്ദ്രശേഖർ ത്യാഗി കോൺഗ്രസിൽ ടിക്കറ്റിൽ തെരഞ്ഞടുപ്പിൽ മത്സരിക്കുകയാണ്. ഇക്കാര്യം പ്രിയങ്കയെ അറിയിച്ച് അനുഗ്രഹം വാങ്ങാനാണ് തങ്ങൾ എത്തിയതെന്ന് ശാരദാ ത്യാഗി പറഞ്ഞു. പ്രിയങ്കയുടെ സുരക്ഷ കുറച്ചതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് എം പി മാർ പ്രതികരിച്ചു. പ്രിയങ്കയുടെ ജീവൻ കൈയിൽ വച്ച് കേന്ദ്രസർക്കാർ രാഷ്ട്രീയം കളിക്കുകയാണെനും കോൺഗ്രസ് എം പി മാർ പറഞ്ഞു. ഇക്കാര്യം റോബർട്ട് വദ്രയും ആവർത്തിച്ചു. എന്നാൽ സർക്കാർ ഇക്കാര്യങ്ങളെല്ലാം ശക്തമായി നിഷേധിച്ചു.
പ്രിയങ്കയുടെയും ഗാന്ധി കുടുംബത്തിന്റെയും സുരക്ഷാകാര്യത്തിൽ കോൺഗ്രസിനെക്കാളും താത്പര്യം ബിജെ പിക്കാണ്. ഒരു ചെറിയ വീഴ്ച പോലും വലിയ വീഴ്ചയായി ചൂണ്ടിക്കാണിക്കും. കോൺഗ്രസുകാർക്ക് പോലും കടന്നു ചെല്ലാൻ കഴിയാത്ത തരത്തിൽ ഗാന്ധി കുടുംബം രാജ്യത്ത് ഒറ്റപ്പെട്ടു. കാറിലെത്തിയത് കോൺഗ്രസുകാർ ആണെന്ന് അറിഞ്ഞപ്പോഴെങ്കിലും പ്രിയങ്കക്ക് വിവാദം ഒഴിവാക്കാൻ നിർദ്ദേശം നൽകാമായിരുന്നു. എന്നാൽ അതുണ്ടായില്ല.
കോൺഗ്രസ് നേതാക്കൾ ജനങ്ങളിൽ നിന്ന് അകലുന്നതിന്റെ ഉദാഹരണമായി സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു. രാജ്യത്ത് നിന്ന് കോൺഗ്രസ് അപ്രത്യക്ഷമാവുകയാണ്. ഇപ്പോൾ ഓടികൊണ്ടിരിക്കുന്നത് പാർട്ടിയുടെ അവസാന റീലാണ്. ഇക്കാര്യം കോൺഗ്രസുകാർ പോലും മനസിലാക്കുന്നില്ല. പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പോലും ജനങ്ങളെ കാണാൻ ഇത്തരമൊരു വിലക്കില്ലെന്നതാണ് സത്യം. ഇത് നാളെ എ. കെ. ആന്റണിക്കും സംഭവിക്കാം.
https://www.facebook.com/Malayalivartha























